print edition മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് ഉത്തരവ്

തിരുവനന്തപുരം
: പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. മന്ത്രിസഭാ തീരുമാനപ്രകാരം വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ കൺവീനറും മന്ത്രിമാരായ റോജി എം ജോൺ, എം ലിജു, പി സി വിഷ്‌ണുനാഥ് എന്നിവർ അംഗങ്ങളുമായ സമിതി രൂപീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.
സംസ്ഥാനത്തിന്റെ ഭരണഘടനാ അവകാശങ്ങളായ സിലബസ് തയ്യാറാക്കൽ, പദ്ധതിയിൽ അംഗമാകാനുള്ള സ്‌കൂളുകളുടെ തെരഞ്ഞെടുപ്പ് എന്നിവ നിലനിർത്തി പദ്ധതി പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിൽ പറയുന്നു.









0 comments