കിരീടം വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക്

തിരുവനന്തപുരം : സിബി മലയിൽ–ലോഹിതദാസ് കൂട്ടുകെട്ടിൽ മോഹൻലാൽ നായകനായ ക്ലാസിക് ചിത്രം കിരീടം വീണ്ടും വെള്ളിത്തിരയിലേക്ക്. 1989ൽ തിയറ്ററുകളിലെത്തിയ ചിത്രം ഡോൾബി അറ്റ്‌മോസിൽ 4കെ ദൃശ്യഭംഗിയിലാകും റീ റിലീസ്. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റർ പങ്കിട്ട് സിബി മലയിൽ അറിയിച്ചു. സാഹചര്യങ്ങളാൽ സ്വപ്‌നങ്ങൾ തകർന്ന് കുറ്റവാളിയും ഗുണ്ടയുമായി മാറിയ സേതുമാധവൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. മൺമറഞ്ഞുപോയ തിലകൻ, കൊച്ചിൻ ഹനീഫ, മാമുക്കോയ, ഒടുവിൽ ഉണ്ണിക്കൃഷ്‌ണൻ, മുരളി, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, മോഹൻരാജ് (കീരിക്കാടൻ ജോസ്) എന്നിവരെ പുതിയ തലമുറയ്ക്കുകൂടി സ്‌ക്രീനിൽ കാണാൻ കഴിയുന്ന അവസരംകൂടിയാകും റീ റിലീസ്.









0 comments