സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്
തിരുവനന്തപുരം മുന്നേറുന്നു

സംസ്ഥാന ട്രാക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിൽനിന്ന്
തിരുവനന്തപുരം
കാര്യവട്ടം എല്‍എന്‍സിപിഇ വെലോഡ്രോമില്‍ നടക്കുന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാന്പ്യൻഷിപ്പിൽ 45 പോയിന്റുമായി തിരുവനന്തപുരം മുന്നേറുന്നു. 20 പോയിന്റുമായി വയനാടും 17 പോയിന്റുമായി കോഴിക്കോടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എലൈറ്റ്, അണ്ടര്‍–18, അണ്ടർ–16, അണ്ടര്‍–14 കാറ്റഗറികളില്‍ വനിതാ, പുരുഷ വിഭാഗങ്ങളിലെ വ്യക്തിഗത ടൈം ട്രയല്‍, കെയ്‌റണ്‍ റേസ്, സ്‌പ്രിന്റ് മത്സരങ്ങളും അണ്ടര്‍–18 ആണ്‍കുട്ടികളുടെ 7.5 കിലോമീറ്റര്‍, അണ്ടര്‍–16 ആണ്‍കുട്ടികളുടെ അരക്കിലോമീറ്റര്‍ സ്‌ക്രാച് മത്സരങ്ങളുമാണ് ശനിയാഴ്‌ച പൂര്‍ത്തിയായത്. കായികവകുപ്പ് സെക്രട്ടറി എന്‍ പ്രശാന്ത് ചാന്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു. സായ് റീജണല്‍ ഡയറക്ടര്‍ ഡോ. എന്‍ ശരത്ചന്ദ്ര യാദവ്, കേരള സൈക്ലിങ് അസോസിയേഷന്‍ സെക്രട്ടറി കെ വിനോദ്കുമാർ, പ്രസിഡന്റ് കോട്ടുകാല്‍ കൃഷ്ണകുമാര്‍, ചെയര്‍മാന്‍ എസ് എസ് സുധീഷ് കുമാര്‍, ട്രഷറര്‍ ജി എസ് പത്മകുമാര്‍, എല്‍എന്‍സിപിഇ പ്രിന്‍സിപ്പല്‍ ഡോ. സി എസ് സദാനന്ദന്‍, നിംസ് മെഡിസിറ്റി ജനറല്‍ മാനേജര്‍ കെ എ സജു, സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ബി ജയപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.







0 comments