Deshabhimani

സ്റ്റോർ റൂം കുത്തിത്തുറന്നു; 
ക്ഷേത്രവിളക്കുകൾ മോഷ്ടിച്ചു

 temple lamps stolen

പെരുങ്ങുഴി കരിക്കുളം ക്ഷേത്രത്തിലെ കുറദേവർ നടയിലെ 
വെങ്കലവിളക്കിലെ തട്ടുകൾ മോഷ്ടിച്ച നിലയിൽ

വെബ് ഡെസ്ക്

Published on Oct 22, 2026, 12:07 AM | 1 min read

ചിറയിൻകീഴ്

പെരുങ്ങുഴി കരിക്കുളം ക്ഷേത്രത്തിൽ മോഷണം. കുറദേവർ നടയിലെ നന്ദിരൂപമുള്ള വെങ്കലവിളക്കിലെ രണ്ട് തട്ടുകളും പൂട്ട് തകർത്ത്‌ സ്റ്റോർ റൂമിലെ മൂന്ന് നിലവിളക്കുകളുമാണ് മോഷ്‌ടിച്ചത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചൊവ്വ രാത്രിയാണ് സംഭവം. രാവിലെ ക്ഷേത്രമേൽശാന്തിയും കഴകക്കാരിയും എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അഞ്ചു തട്ടുകളുള്ള വിളക്കിന്റെ ഒരു തട്ട്‌കൂടി ഇളക്കിയെങ്കിലും കൊണ്ടുപോയിട്ടില്ല. കോൺക്രീറ്റിനുമേൽ ഉറപ്പിച്ചതാണ് നിലവിളക്ക്. ഗ്യാസ് കട്ടർ ഉപയോഗിച്ച്‌ വിളക്കുകൾ അടർത്തിയെന്നാണ് അനുമാനം. ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്ന 100 മീറ്ററിലധികം വരുന്ന കേബിൾ വയറുകളും മോഷ്‌ടിച്ചു. ക്ഷേത്രത്തിന് പിറകിലെ റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട് തെളിച്ചിട്ടുണ്ട്. ഇതുവഴിയാകാം മോഷണ സാധനങ്ങൾ കടത്തിയത്. ചിറയിൻകീഴ് പൊലീസ് സ്ഥലത്ത് എത്തി വിവരങ്ങൾ ശേഖരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home