Deshabhimani

തിരമാലകൾ കീഴടക്കുന്ന സര്‍ഫിങ് സീസണ്‍

 Surfing season: Conquering the waves

വർക്കല പാപനാശം നോർത്ത് ക്ലിഫ് തീരത്ത് സർഫിങ്‌ നടത്തുന്ന സഞ്ചാരി

avatar
സുധീർ വർക്കല

Published on Nov 13, 2026, 12:08 AM | 1 min read

വർക്കല

വിനോദസഞ്ചാര സീസണിന്‌ തുടക്കമായതോടെ വർക്കല സർഫിങ് ആവേശത്തില്‍. മൺസൂണിന് ശേഷമുള്ള തെളിഞ്ഞ കാലാവസ്ഥയും ശാന്തമായ തിരമാലകളും കടലിലിറങ്ങാൻ അനുകൂലമായതോടെ സ്വദേശികളും വിദേശികളുമായ ഒട്ടേറെ സർഫർമാരാണ് വർക്കലയിലേക്ക് എത്തുന്നത്. പാപനാശം നോർത്ത് ക്ലിഫ്, ഇടവ ഭാഗത്തെ വെറ്റക്കട തീരം എന്നിവിടങ്ങളിലാണ് സർഫിങ് പ്രധാനമായും നടക്കുന്നത്. ഇന്റർനാഷണൽ സർഫിങ് അസോസിയേഷന്റെ സർട്ടിഫിക്കറ്റുള്ള പരിശീലകരുടെ നേതൃത്വത്തിൽ സർഫിങ് സ്കൂളുകൾ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. തുടക്കക്കാർക്ക് പരിശീലനം നേടാൻ അനുയോജ്യമായ മികച്ച ബീച്ച് ബ്രേക്കുകളാണ് വർക്കലയുടെ പ്രത്യേകത. വിദേശ സഞ്ചാരികൾക്ക് പുറമെ ബംഗളൂരു, ചെന്നൈ, കൊച്ചി തുടങ്ങിയയിടങ്ങളി‍ല്‍നിന്നുള്ള ചെറുപ്പക്കാരും വാരാന്ത്യങ്ങളിൽ സർഫിങ് പഠിക്കാന്‍ വർക്കലയില്‍ എത്തുന്നുണ്ട്. കടൽക്ഷോഭമോ ശക്തമായ അടിയൊഴുക്കോ ഉള്ള ദിവസങ്ങളിൽ തീരദേശ പൊലീസിന്റെയും ലൈഫ് ഗാർഡുകളുടെയും നിർദേശങ്ങൾ കർശനമായി പാലിച്ചാണ് സർഫിങ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home