സംസ്ഥാന മിനി ഖോ ഖോ ചാമ്പ്യൻഷിപ്
തൃശൂരും പാലക്കാടും ജേതാക്കൾ

സംസ്ഥാന മിനി ഖോ ഖോ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ തൃശൂർ ജില്ലാ ടീം
മംഗലപുരം
തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന നാലാമത് സംസ്ഥാന മിനി ഖോ- ഖോ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരും ജേതാക്കളായി. രണ്ട് വിഭാഗങ്ങളിലും തിരുവനന്തപുരം ജില്ല റണ്ണർ അപ്പായി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം എസ് കാർത്തിക ഉദ്ഘാടനം ചെയ്തു. വി മധുസൂദനൻ നായർ അധ്യക്ഷനായി. രമ്യ ഹരിദാസ് എംഎൽഎ, ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ജി വി പിള്ള, കേരള ഖോ ഖോ അസോസിയേഷൻ സെക്രട്ടറി ജി രാധാകൃഷ്ണൻ നായർ, നയന ഷമീർ, ജെസി ജലാൽ, ജി ആർ അജിത്ത്, ആർ ബി റീന, ജി ജയകുമാർ, തോന്നയ്ക്കൽ രാജേന്ദ്രൻ, എസ് സുജിത്, എ അനിലകുമാരി, എസ് എൻ ഷബിമോൻ എന്നിവർ സംസാരിച്ചു.










0 comments