ബഹിരാകാശ വാരാചരണത്തിന് തുടക്കം

ലോക ബഹിരാകാശ വാരാചരണം എൽപിഎസ്‌സിയിൽ ശ്രീചിത്ര മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ. സഞ്‌ജയ് ബഹാരി ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
വിഎസ്‌എസ്‌സി, എൽപിഎസ്‌സി, ഐഐഎസ്‌ടി, ഐഐഎസ്‌യു എന്നിവയുടെ നേതൃത്വത്തിൽ ലോക ബഹിരാകാശ വാരാചരണത്തിന് തുടക്കം. വലിയമല എൽപിഎസ്‌സിയിൽ ശ്രീചിത്ര മെഡിക്കൽ സയൻസസ് ഡയറക്ടർ സഞ്‌ജയ് ബഹാരി ഉദ്‌ഘാടനം ചെയ്‌തു. എൽപിഎസ്‌സി ഡയറക്ടർ എൻ ജയൻ അധ്യക്ഷനായി. വിഎസ്‌എസ്‌സി ഡയറക്ടർ ഡോ. യു പി രാജീവ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജയകുമാർ, ഐഐഎസ്‌യു ഡയറക്ടർ ജോജി ജെ ചാമൻ, ഐഐഎസ്‌ടി ഡയറക്ടർ ഡോ. ദീപാങ്കർ ബാനർജി എന്നിവർ സംസാരിച്ചു.









0 comments