ad
Deshabhimani

ടി ജി മോഹൻദാസിനെ 
കരിങ്കൊടി കാട്ടി എസ്‌എഫ്‌ഐ

വഞ്ചിയൂർ കോടതിയിലെത്തിച്ച ടി ജി മോഹൻദാസിനെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിക്കുന്നു

വഞ്ചിയൂർ കോടതിയിലെത്തിച്ച ടി ജി മോഹൻദാസിനെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിക്കുന്നു

വെബ് ഡെസ്ക്

Published on Aug 11, 2026, 12:00 AM | 1 min read

തിരുവനന്തപുരം

ഡൽഹി ജന്തർമന്തറിൽ സമരംചെയ്‌ത വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ കേസിൽ അറസ്‌റ്റിലായ ആർഎസ്‌എസുകാരൻ ടി ജി മോഹൻദാസിനുനേരെ പ്രതിഷേധമുയർത്തി എസ്‌എഫ്‌ഐ. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കാൻ എത്തിക്കവെ കരിങ്കൊടി കാട്ടി. പ്ലക്കാഡുകളുമായി അണിനിരന്ന പ്രവർത്തകർ വർഗീയവാദി തുലയട്ടെ എന്ന മുദ്രാവാക്യം മുഴക്കി വാഹനം തടഞ്ഞു. പൊലീസ്‌ ഇടപെട്ടാണ്‌ വാഹനം കോടതിയിലേക്ക്‌ കടത്തിവിട്ടത്‌. ജില്ലാ സെക്രട്ടറി നന്ദൻ, സംസ്ഥാന കമ്മിറ്റി അംഗം ആശിഷ്‌, ജില്ലാ ജോയിന്റ്‌ സെക്രട്ടറി സഞ്ജയ്‌, സെക്രട്ടറിയറ്റ്‌അംഗം ആഷിഖ്‌ തുടങ്ങിയവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home