ad
Deshabhimani

ഹരിതകർമസേനയെ കാവിവൽക്കരിക്കൽ: 
പ്രതിഷേധവുമായി എൽഡിഎഫ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 21, 2026, 11:22 PM | 1 min read

തിരുവനന്തപുരം

ഹരിതകർമസേനയെ കാവിവൽക്കരിക്കാനുള്ള മേയറുടെ നടപടിയിൽ എൽഡിഎഫ്‌ പ്രതിഷേധിച്ചു. കഴിഞ്ഞ സർക്കാർ ഹരിതകേരളം പദ്ധതിയിൽ ആ രംഭിച്ച ഹരിതകർമസേനയ്‌ക്ക്‌ പേരിനെ അന്വർഥമാക്കുന്ന യൂണിഫോമായിരുന്നു നിശ്ചയിച്ചത്. പച്ചനിറത്തിലുള്ള കോട്ടും തൊപ്പിയുമാണത്‌. കോർപറേഷൻ ഭരണത്തിലെത്തിയ ബിജെപി എല്ലാം കാവിവൽക്കരിക്കുന്നതിന്റെ ഭാഗമായി യൂണിഫോം നിറം മാറ്റാനാണ്‌ ശ്രമിക്കുന്നത്‌. സർക്കാരിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമാണിത്‌. രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം അപലപനീയമാണ്. ജനങ്ങൾക്ക് നൽകുന്ന സേവനത്തിൽനിന്നു ലഭിക്കുന്ന തുകയാണ്‌ സേനാംഗങ്ങളുടെ വരുമാനം. ശുചീകരണവേളയിൽ സുരക്ഷയൊരുക്കാൻ തയ്യാറല്ല. കൗൺസിൽ ചർച്ച ചെയ്യാതെ ഏകപക്ഷീയമായി യൂണിഫോം മാറ്റാനാണ്‌ നീക്കം. കൗൺസിൽ കൂടിയിട്ട്‌ 40 ദിവസമായി. കാപ്പ കേസ്‌ പ്രതിയായ വാഴോട്ടുകോണം കൗൺസിലറെ സംരക്ഷിക്കാനും മറ്റും നടക്കുന്നവർക്ക്‌ മഴക്കാലപൂർവ ശുചീകരണംപോലും പൂർത്തിയാക്കാനായിട്ടില്ല. ജനശ്രദ്ധ തിരിക്കാനാണ്‌ നായപിടിത്തവും ഹോട്ടൽ പരിശോധനയുമായി രംഗത്തെത്തിയത്. കോര്‍പറേഷന്റെ ദിവസേനയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടും വലിയ സംഭവമാണെന്ന തരത്തില്‍ വാർത്തയാക്കിയും റീൽസിറക്കിയും പരസ്യപ്പെടുത്തുക മാത്രമാണ്‌ ലക്ഷ്യം. പഴകിയ ഭക്ഷണം കണ്ടെടുക്കുന്ന ഹോട്ടലുകൾക്കെതിരെ ഗ‍ൗരവ നടപടിയെടുക്കുന്നില്ല. പ്രഹസനമാണ്‌ കാണിക്കുന്നതെന്ന്‌ എൽഡിഎഫ്‌ പാർലമെന്ററി പാർടി ലീഡർ എസ്‌ പി ദീപക് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home