മഴക്കാട് ദിനം ഇന്ന്
നെടുങ്കയം; ജൈവവൈവിധ്യത്തിന്റെ കലവറ

നെടുങ്കയത്തെ മഴക്കാട്

എം സനോജ്
Published on Jun 22, 2026, 12:32 AM | 1 min read
നിലന്പൂര്‍
പെയ്തിറങ്ങുന്ന മഴയുടെ ഗന്ധവും കാട്ടാറുകളുടെ തെളിമാര്‍ന്ന ഒഴുക്കിന്‍ ദൃശ്യചാരുതയും പ്രകൃതിയുടെ ശബ്ദവും വിരുന്നൊരുക്കിയ മഴക്കാടുകളാല്‍ സന്പന്നമാണ് കരുളായി നെടുങ്കയത്തെ മഴക്കാടുകള്‍. പശ്ചിമഘട്ടത്തിന്‍റെ താഴ്വരയില്‍ ജൈവവൈവിധ്യങ്ങളുടെ കലവറയാണ് കൂടിയാണ് നെടുങ്കയം മഴക്കാടുകള്‍. നീലഗിരി ബോയസ്ഫിയല്‍ റിസര്‍വിന്‍റെയും സൈലന്‍റിവാലി ബഫര്‍ സോണിന്‍റെയും ഭാഗമായ ഈ നിബിഡവനം അപൂര്‍വമായ സസ്യജന്തുജാലങ്ങളാലും പച്ചപ്പിനാലും സന്പുഷ്ടമാണ്. നിത്യഹരിത വനങ്ങളും അര്‍ധ നിത്യഹരിത വനങ്ങലും ഇലപൊഴിയും ആര്‍ദ്രവനങ്ങളും ചോലവനങ്ങളും പുല്‍മേടുകളും ഈറ്റമുളങ്കാടുകളും ഒന്നിച്ചുച്ചേരുന്ന പ്രധാന വന്യജീവി സങ്കേതം കൂടിയാണ് നെടുങ്കയം മഴക്കാടുകള്‍ ഉള്‍പ്പെടുന്ന കരിന്പുഴ. സംസ്ഥാന ഏറ്റവും പ്രധാനപ്പെട്ട ആനസങ്കേതങ്ങളിലൊന്നാണ് നെടുങ്കയം മഴക്കാടുകള്‍. കാട്ടറിവുകളുടെ കലവറകൂടിയായ നെടുങ്കയം കാടുകളില്‍ നിരവധി ഔഷധ സസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ജീവികളുടെ വംശനാശ നില സൂചിപ്പിക്കാന്‍ ഇന്‍റര്‍ നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ പ്രസിദ്ധീകരിക്കുന്ന റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ജീവികളും ഇവിടെയുണ്ട്. പന്നിമൂക്കന്‍ തവള, ചെങ്കണിയാന്‍ മത്സ്യം, നീലക്കിളി പാറ്റപിടിയന്‍ ബുദ്ധമയൂരി, കിന്നരി പ്രാപരുന്ത്, മലമുഴക്കി വേഴാന്പല്‍, സിംഹവാലന്‍ കുരങ്ങ് എന്നിവ നെടുങ്കയത്തിന്‍റെ മഴക്കാടുകളെ സന്പുഷ്ടമാക്കുന്നു. ശാസ്ത്രലോകം പുതുതായി കണ്ടെത്തിയ ഇരുളന്‍ പാറക്കൂരി മത്സ്യവും നെടുങ്കയത്തെ ഉള്‍വനങ്ങളിലാണ് ലോകത്തെ പ്രധാന പ്രാക്താന ഗോത്രവര്‍ഗമായ ചോലനായ്ക്കരുടെ വാസസ്ഥലം. നിലന്പൂര്‍ സൗത്ത് വനം ഡിവിഷന് കീഴിലുള്ള പ്രധാന ഇക്കോ ടൂറിസം കേന്ദ്രം കൂടിയാണ് ഈ മഴക്കാടുകള്‍.









0 comments