ഓണക്കാല പച്ചക്കറികൃഷിക്ക് തുടക്കമായി

സംയോജിത കൃഷി കാമ്പയിൻ കമ്മിറ്റിയും കേരള കർഷകസംഘവും ചേർന്ന് നടത്തുന്ന ഓണക്കാല പച്ചക്കറികൃഷിയുടെ നടീൽ പാലമേൽ പഞ്ചായത്തിലെ ഉളവക്കാട് മറ്റപ്പള്ളി ഏലായിൽ ജില്ലാ കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
സംയോജിത കൃഷി കാമ്പയിൻ കമ്മിറ്റിയും കേരള കർഷകസംഘവും ചേർന്ന് നടത്തിവരുന്ന ഓണക്കാല പച്ചക്കറികൃഷിക്ക് തുടക്കം. പാലമേൽ പഞ്ചായത്തിലെ ഉളവക്കാട് മറ്റപ്പള്ളി ഏലായിൽ ജില്ലാ കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ നാസർ നടീൽ ഉദ്ഘാടനംചെയ്‌തു. ഏരിയതല കാമ്പയിൻ കമ്മിറ്റി ചെയർമാൻ ബി ബിനു അധ്യക്ഷനായി. ജില്ലാ കാമ്പയിൻ കമ്മിറ്റി കൺവീനർ ജി ഹരിശങ്കർ സ്വാഗതം പറഞ്ഞു. കേരള ആർട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി ജി രാജമ്മ, കർഷകസംഘം ഏരിയ സെക്രട്ടറി ആർ ശശികുമാർ, പ്രസിഡന്റ് എസ് രാമകൃഷ്‌ണൻ, ജില്ലാ കമ്മിറ്റി അംഗം ബി അശോക്‌കുമാർ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം ബി വിനോദ്, കർഷകസംഘം പാലമേൽ വടക്ക് മേഖലാ സെക്രട്ടറി കെ എം രവി, പ്രസിഡന്റ് ആർ ഗോപാലകൃഷ്‌ണക്കുറുപ്പ്, വാർഡംഗം ലളിത രവി എന്നിവർ സംസാരിച്ചു.










0 comments