ad
Deshabhimani

ഫുട്ബോള്‍ മത്സരസമയത്ത് ലോഡ് ഷെഡിങ്

ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

ലോകകപ്പ് ഫുട്ബോള്‍ മത്സരസമയത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തിയ യുഡിഎഫ് സർക്കാർ നടപടിക്കെതിരെ 
ഡിവൈഎഫ്ഐ ചെങ്ങന്നൂർ കെഎസ്ഇബി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ബ്ലോക്ക് സെക്രട്ടറി 
എം സുമേഷ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 22, 2026, 01:27 AM | 1 min read

ചെങ്ങന്നൂർ

ലോകകപ്പ് മത്സരസമയത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തി ഫുട്ബോൾ പ്രേമികളെ വഞ്ചിക്കുന്ന യുഡിഎഫ് സർക്കാർ നടപടിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. ചെങ്ങന്നൂർ കെഎസ്ഇബി ഓഫീസിന് മുന്നിൽ ബ്ലോക്ക്‌ കമ്മിറ്റി പ്രകടനവും യോഗവും സംഘടിപ്പിച്ചു. സമരം ബ്ലോക്ക് സെക്രട്ടറി എം സുമേഷ് ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് സനൂപ് ശിവരാമൻ അധ്യക്ഷനായി. വിനോദ്കുമാർ, സെൽവൻ സി മാത്യു, അനു സോളമൻ, സുരാജ്‌, അരുൺ കിഴക്കേമല, മാത്യു, സുഗലാൽ, അക്ഷയ് ഹരി, റോഷൻ മാത്യു, കെ എസ് അഭിജിത്ത് എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home