പൊലീസ് സ്റ്റേഷനിൽ മാർഗതടസ്സമായ വാഹനങ്ങൾ നീക്കിത്തുടങ്ങി

പെരുമ്പാവൂർ ഡിവൈഎസ്‌പി ഓഫീസിലെ കേസിൽപ്പെട്ട വാഹനങ്ങൾ കളമശേരി എആർ ക്യാമ്പിലേക്ക് മാറ്റുന്നു
പെരുമ്പാവൂർ
ഡിവൈഎസ്‌പി ഓഫീസിലെ വളപ്പിലും പോർച്ചിലും റോഡിലുമായി കേസിൽപ്പെട്ടുകിടക്കുന്ന വാഹനങ്ങൾ കളമശേരി എആർ ക്യാന്പിലേക്ക് നീക്കിത്തുടങ്ങി. എറണാകുളം മേഖലാ ഡിഐജി ജി എച്ച് യതീഷ് ചന്ദ്രയുടെ നിർദേശപ്രകാരമാണ് ബൈക്കുകളും കാറുകളും മാറ്റുന്നത്. 180 ബൈക്കുകളാണ് ആദ്യം മാറ്റുന്നത്.
പിന്നീട് കാറുകളും മാറ്റും. കേസുകൾ തീർന്ന വാഹന ഉടമകൾക്ക് നോട്ടീസ് അയച്ചെങ്കിലും ആരും ഏറ്റുവാങ്ങാൻ വന്നിട്ടില്ല. അപകടത്തിൽ ഉടമ മരിച്ച ബൈക്കുകളും ലഹരി കടത്താൻ ഉപയോഗിച്ച ബൈക്കും കാറുകളുമാണ് പൊലീസ്‌സ്റ്റേഷനും റോഡിനും തടസ്സമായി കിടക്കുന്നത്.
കഴിഞ്ഞ ദിവസം സ്റ്റേഷൻ സന്ദർശിക്കാനെത്തിയ ഉന്നത ഉദ്യോഗസ്ഥരോട് പൊലീസും ജനപ്രതിനിധികളും നൽകിയ അപേക്ഷയെത്തുടർന്നാണ് വാഹനങ്ങൾ മാറ്റാൻ തീരുമാനമായത്.









0 comments