കളിക്കളത്തിൽ റണ്ണേഴ്സ് അപ്, കാരുണ്യത്തിൽ ചാമ്പ്യന്മാർ

മരിയനാട് ഗ്രൗണ്ടിൽ നടന്ന ബിപിബിപിഎം ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റില്‍ രണ്ടാം സ്ഥാനം നേടിയ ഫാത്തിമാപുരം എഫ്എസിസി ടീം
കഴക്കൂട്ടം
കാല്‍പ്പന്തിന്റെ ആരവത്തില്‍ ബൂട്ടണിഞ്ഞ കാലുകള്‍ നേടിയെടുത്ത സമ്മാനത്തുക അർബുദ രോഗിക്ക് കൈമാറി ഫാത്തിമാപുരം എഫ്എസിസി ടീം. മരിയനാട് ഗ്രൗണ്ടിൽ നടന്ന ബിപിബിപിഎം ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ രണ്ടാം സ്ഥാനക്കാരായ ഫാത്തിമാപുരം എഫ്എസിസിയാണ് സമ്മാനത്തുക പതിനാലുകാരനായ റോഷൻ റോബിന് സമ്മാനിച്ചത്. നിലവിൽ ആർസിസിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിയുന്ന റോഷന്റെയും കുടുംബത്തിന്റെയും അവസ്ഥയറിഞ്ഞാണ് കളിച്ചുനേടുന്ന തുക ഇത്തരത്തില്‍ വിനിയോഗിക്കാന്‍ ടീം തീരുമാനിച്ചത്. രണ്ടാം സമ്മാനമായി ലഭിച്ച 25,000 രൂപ ടീമംഗങ്ങള്‍ ചേര്‍ന്ന് റോഷന് നൽകി. സ്വന്തമായി ഒരു ഫുട്ബോൾ ഗ്രൗണ്ടുപോലും ഇല്ലാതിരുന്നിട്ടും കഠിനമായ പരിശീലനത്തിലൂടെ ഫാത്തിമാപുരം ടീം ടൂർണമെന്റിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നാലുദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ 28 ടീമുകളാണ് പങ്കെടുത്തത്. ജുവല്‍സ് ട്രിവാന്‍ഡ്രം ടീം ഒന്നാം സ്ഥാനം നേടി. 50,000 രൂപയായിരുന്നു സമ്മാനം.










0 comments