ad
Deshabhimani

print edition പ്രധാൻ രാജിവയ്ക്കണം: പാറ്റപ്രതിഷേധം മൂന്നാം ദിനത്തില്‍

CJP.jpg
വെബ് ഡെസ്ക്

Published on Jun 22, 2026, 12:47 AM | 1 min read

ന്യൂഡൽഹി: നീറ്റ്‌, സിബിഎസ്‌ഇ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള കോക്രോച്ച്‌ ജനതാ പാർടിയുടെ പ്രതിഷേധം മൂന്നാംദിനത്തില്‍. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുള്ള ഡൽഹി പൊലീസിന്റെ ശ്രമം വിജയിച്ചില്ല. ശനിയാഴ്ച ജന്തർമന്തറിൽ പ്രതിഷേധമാരംഭിച്ച സിജെപി അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയായിരുന്നു. രാജിവയ്ക്കുംവരെ സമരം തുടരുമെന്നാണ്‌ സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ പ്രഖ്യാപനം.


പൊലീസ്‌ വിലക്കുകൾ മറികടന്ന്‌ ശനി രാത്രിയിലും നൂ‍റുകണക്കിന്‌ വിദ്യാർഥികൾ ജന്തർമന്തറിൽ തുടർന്നു. ഒഴിപ്പിക്കാൻ കേന്ദ്രസേനകളുൾപ്പെടെ എത്തിയെങ്കിലും പ്രതിഷേധത്തിനുമുന്നിൽ പിന്തിരിഞ്ഞു.


പൊലീസ്‌ വൈദ്യുതി വിച്ഛേദിക്കുകയും വെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നത്‌ തടയുകയുംചെയ്തിരുന്നു. ജന്തർമന്തറിലെ റോഡിലാണ്‌ സിജെപി പ്രവർത്തകർ ശനിയാഴ്‌ച ഉറങ്ങിയത്‌. സിജെപിയുടെ ക്ഷണപ്രകാരം എസ്‌എഫ്‌ഐ, എഐഎസ്‌എഫ്‌, ഐസ പ്രവർത്തകരും സമരത്തിലുണ്ട്‌. ഞായറാഴ്‌ചയും നിരവധിപേർ സമരത്തിൽ പങ്കാളികളായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home