കേന്ദ്ര ട്രാൻസ്‌പോർട്ട് നിയമഭേദഗതി പിൻവലിക്കണം

തൃശൂർ
കേന്ദ്രസർക്കാരിന്റെ ട്രാൻസ്‌പോർട്ട് നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ കോൺഫെഡറേഷൻ ഓഫ് കേരള നടത്തുന്ന കേന്ദ്രസർക്കാർ ഓഫീസ് മാർച്ചും ധർണയും വിജയിപ്പിക്കാൻ ഗുഡ്സ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു ) ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂലൈ ഏഴിനാണ് മാർച്ചും ധർണയും. കൺവെൻഷൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡന്റ് ഇ സി ബിജു അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി എ സിദ്ദിഖ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ബി സുകുമാരൻ, കെ ജെ സ്റ്റാലിൻ, ജില്ലാ ട്രഷറർ കെ ഒ തോമസ്, കെ പി തോമസ്, പി ടി പ്രസാദ്, സുരേഷ് കല്ലിങ്കപുറം എന്നിവർ സംസാരിച്ചു.









0 comments