കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ ജില്ലാ സമ്മേളനം
ലൈബ്രേറിയന്മാരെ പാർട്ട് ടൈം ജീവനക്കാരായി അംഗീകരിക്കണം

തൃശൂർ
ലൈബ്രേറിയൻമാരെ പാർട്ട് ടൈം ജീവനക്കാരായി അംഗീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സി ഉഷദേവി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ വി മദനൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് കെ മോഹൻദാസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം രാജേഷ്, യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രിയൻ പറപ്പൂർ, ബിജു ഫ്രാൻസീസ് എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ലൈബ്രേറിയൻമാരെ അനുമോദിച്ചു. ഭാരവാഹികൾ: ബിജു ഫ്രാൻസിസ് (പ്രസിഡന്റ്), കെ വി മദനൻ (സെക്രട്ടറി), സി ആർ സുരേഷ്, ലത ബാലൻ (വൈസ് പ്രസിഡന്റ്), ആനി ജോസ്, സി ഉഷാദേവി (ജോയിന്റ് സെക്രട്ടറി), പ്രിയൻ പറപ്പൂർ (ട്രഷറർ).









0 comments