ad
Deshabhimani

തൊഴിലാളിവിരുദ്ധ ലേബർ കോഡ് 
പിൻവലിക്കണം: കെഎൻ‍ടിഇഒ

 കെഎൻ‍ടിഇഒ സംസ്ഥാന കൗൺസിൽ യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. പി കെ ബിജു 
ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 22, 2026, 12:47 AM | 1 min read

തൃശൂർ

തൊഴിലാളികളുടെ അവകാശങ്ങളും തൊഴിൽ സുരക്ഷയും തകർക്കുന്ന തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് കേരള നോൺ ടീച്ചിങ് എംപ്ലോയിസ് ഓർഗനൈസേഷൻ (കെഎൻ‍ടിഇഒ) സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. പി കെ ബിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ ഗിരിധരൻ അധ്യക്ഷനായി. ബെൻസൻ ചാലഞ്ചർ രക്തസാക്ഷി പ്രമേയവും എൻ പ്രേമരാജൻ അനുശോചന പ്രമേയവും സംസ്ഥാന ജനറൽ സെക്രട്ടറി എ എം ജുനൈദ് പ്രവർത്തന റിപ്പോർട്ടും അവതിരിപ്പിച്ചു. യാത്രയയപ്പ് സമ്മേളനം എന്‍ജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം എ അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. വൈ ഓസ്ബോൺ, എൻ സത്യാനന്ദൻ, എൻ പ്രേമരാജൻ, സജി തോമസ്, ബിജി കുഞ്ചാക്കോ, സി കെ ഹരിരാജ്, പി കെ സണ്ണി, സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവൻ ഉദിനൂർ, ഷാജു കൂടത്തിങ്കൽ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ ഗിരിധരൻ (പ്രസിഡന്റ്), വൈ ഓസ്‌ബോൺ (വർക്കിങ് പ്രസിഡന്റ്), എ എം ജുനൈദ് (ജനറൽ സെക്രട്ടറി), സി കെ വിനോദ്, സജി രാജ്, ഷാജു കൂടത്തിങ്കൽ (വൈസ് പ്രസിഡന്റ്‌), രാജീവൻ ഉദിനൂർ, ബെനിസൻ ചാലഞ്ചർ, പ്രേം നവാസ് (സെക്രട്ടറി), വി കെ ജയകുമാർ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home