പാരഡൈസ് പാര്‍ക്കിന് തുടക്കം

കൊല്ലം ആശ്രാമം മൈതാനത്ത് ആരംഭിച്ച പാരഡൈസ് പാര്‍ക്ക് നടി വീണാ നന്ദകുമാര്‍ ഉദ്ഘാടനംചെയ്യുന്നു
കൊല്ലം
ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടാന്‍ വിസ്മയ ലോകമൊരുക്കുന്ന ‘പാരഡൈസ് പാര്‍ക്ക്' പ്രദര്‍ശന, വിപണന മേളയ്ക്ക് ആശ്രാമം മൈതാനത്ത് തുടക്കമായി. നടി വീണാ നന്ദകുമാര്‍ ഉദ്ഘാടനംചെയ്‌തു. കുടുംബത്തോടൊപ്പം ഓണക്കാലം അടിച്ചുപൊളിക്കാന്‍ എത്തുന്നവര്‍ക്ക് വിപുലമായ അമ്യൂസ്‌മെന്റ് വിനോദങ്ങളാണ് പാര്‍ക്കിലുള്ളത്. ജീവന്‍ തുടിക്കുന്ന അനിമട്രോണിക്‌സ് രൂപങ്ങളാണ് പ്രധാന സവിശേഷത. കൃത്രിമ പൂക്കള്‍കൊണ്ട് അലങ്കരിച്ച മാണിക്യ പൂന്തോട്ടവും പുഷ്പാലംകൃതമായ താജ്മഹലും ഉള്‍പ്പെടെ അതിമനോഹരമായ ഫോട്ടോ, സെല്‍ഫി പോയിന്റുകളും ഇവിടെയുണ്ട്. അടുക്കള ഉപകരണങ്ങള്‍ 10 രൂപമുതല്‍ ലഭ്യമാകുന്ന വിശാലമായ ഷോപ്പിങ് സ്റ്റാളുകളും രുചിക്കൂട്ടുകളൊരുക്കുന്ന ഫുഡ് കോര്‍ട്ടുമാണ് മറ്റ് ആകര്‍ഷണങ്ങള്‍. അഞ്ച് വയസ്സിനുമുകളിൽ 199 രൂപയാണ് പ്രവേശന ഫീസ്. പ്രവൃത്തിദിനങ്ങളില്‍ പകൽ രണ്ടുമുതല്‍ രാത്രി ഒമ്പതുവരെയും അവധിദിനങ്ങളില്‍ പകൽ 11 മുതല്‍ രാത്രി 9 വരെയുമാണ് പ്രവര്‍ത്തനം. ഉദ്ഘാടന ചടങ്ങില്‍ വിഷ്ണുമോഹന്‍ എംഎല്‍എ, കൊല്ലം മേയര്‍ എ കെ ഹഫീസ്, മുൻ മേയർ രാജേന്ദ്രബാബു, കൗൺസിലർമാരായ സി ബാബു, മജിദ വഹാബ്, മുൻ കൗൺസിലർ ഗീതകൃഷ്ണൻ, എടുഇസഡ് ഇവന്റ്‌സ് മാനേജിങ് ഡയറക്ടര്‍ എ കെ നായര്‍, ചക്കാലയിൽ നാസർ എന്നിവര്‍ പങ്കെടുത്തു.










0 comments