കുട്ടികർഷകനെ അനുമോദിച്ചു

സംസ്ഥാന വിദ്യാർഥി കർഷക അവാർഡ് നേടിയ ആദിത്യനെ കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ടി ജെ അജിത്ത് അനുമോദിക്കുന്നു
ചേർത്തല
സംസ്ഥാന വിദ്യാർഥി കർഷക അവാർഡ് നേടിയ ചേർത്തല സൗത്ത് ഗവ. എച്ച്‌എസ്‌എസ് ആറാംക്ലാസ് വിദ്യാർഥി ആദിത്യനെ കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ഉപജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ സെക്രട്ടറി ടി ജെ അജിത്ത് ആദിത്യനെ പൊന്നാട അണിയിച്ചു. വി വിജു, എൻ എസ് ശ്രീകുമാർ, സി സതീഷ്, ടി സി രഞ്ജിത്, ഡേവിഡ് ഫിലിപ്പ്, ആർ രാഹുൽ, പ്രീത കെ വിജയ്, പി വി ജാക്‌സൺ, ടി എസ് അരുൺ, വിനീത് വി പ്രകാശ്, ഗീതു സി മോഹൻ എന്നിവർ പങ്കെടുത്തു.










0 comments