ad
Deshabhimani

സൂപ്പര്‍ലീഗ് കേരള

മഷൂര്‍ ഷെരീഫ് എംഎഫ്സിയില്‍

aa

മുഹമ്മദ് ജെസീൻ

വെബ് ഡെസ്ക്

Published on Aug 22, 2026, 12:30 AM | 1 min read

സ്വന്തം ലേഖകൻ

മലപ്പുറം

ദേശീയ ഫുട്ബോള്‍ താരം മഷൂര്‍ ഷെരീഫ് സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്സി (എംഎഫ്സി)ക്കായി പന്തുതട്ടും. ഇന്ത്യന്‍ ടീമില്‍ കളിച്ച അനുഭവസമ്പത്തുള്ള പ്രതിരോധ താരവുമായി ടീം മാനേജ്മെന്റ് കരാറൊപ്പിട്ടു. മലപ്പുറം കാവുങ്ങൽ സ്വദേശിയായ മഷൂർ ഷെരീഫ് 2017-ൽ ചെന്നൈ സിറ്റി എഫ്‌സിയിലൂടെയാണ് പ്രൊഫഷണൽ ഫുട്ബോളിലെത്തിയത്. 2018–19 സീസണിൽ ചെന്നൈ സിറ്റി ഐ-ലീഗ് കിരീടം ചൂടിയപ്പോൾ ടീമിലുണ്ടായി. 2020മുതൽ 2023വരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കായി ഐഎസ്എല്‍ കളിച്ചു. 2021ലാണ് ദേശീയ ടീമിലെത്തിയത്. പഞ്ചാബ് എഫ്‌സി, ഗോകുലം കേരള എഫ്‌സി, റിയൽ കാശ്മീർ എഫ്‌സി എന്നിവയ്ക്കായും ബൂട്ടുകെട്ടിയിട്ടുണ്ട്. ​ജെസീനിനെ 
നിലനിര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ മുഹമ്മദ് ജെസീനെ സൂപ്പര്‍ലീഗ് കേരളയുടെ പുതിയ സീസണില്‍ നിലനിര്‍ത്തി മലപ്പുറം എഫ്സി. കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിലാണ് എംഎഫ്സിയുടെ ഭാഗമായത്. കൊണ്ടോട്ടി സ്വദേശിയാണ്. കൊണ്ടോട്ടി കെവൈഡിഎഫ് അക്കാദമിയിലൂടെയാണ് തുടങ്ങിയത്. പറപ്പൂർ എഫ്സിക്കായും കളിച്ചു. അണ്ടർ -15, അണ്ടർ -18 ഐ-ലീഗ്, കെപിഎല്‍, റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗ് എന്നിവയില്‍ തിളങ്ങി. കഴിഞ്ഞ വർഷത്തെ കേരള സന്തോഷ് ട്രോഫി ടീമിലും അംഗമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home