ad
Deshabhimani

കെസിഇയു മാർച്ചും ധർണയും സംഘടിപ്പിച്ചു

വിവിധ ആവശ്യങ്ങളുന്നയിച്ച് കെസിഇയു (സിഐടിയു) ആലപ്പുഴ ജോയിന്റ് രജിസ്ട്രാർ ജനറൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും  സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 22, 2026, 01:19 AM | 1 min read

ആലപ്പുഴ

ക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാര്‍ നയങ്ങൾക്കെതിരെ കേരള കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പെൻഷൻ ഇൻസെന്റീവ് ഉടൻ വിതരണംചെയ്യുക, ലീവ് സറണ്ടർ തടസപ്പെടുത്തുന്ന നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ആലപ്പുഴ ജോയിന്റ് രജിസ്ട്രാർ ജനറൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‍തു. യൂണിയൻ ജില്ലാ പ്രസിഡന്റ് വി എസ് പുഷ്‍പരാജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മനുദിവാകരൻ, സംസ്ഥാന സെക്രട്ടറി ആർ രവീന്ദ്രൻ, കെ എസ് ജയപ്രകാശ്, എസ് പ്രിയ, പി വി കുഞ്ഞുമോൻ, ആർ ബിജു, എം ആർ സുമേഷ്, എൻ നവീൻ, പി സി രാജേഷ്, പ്രവിദ, പി ജി ഗിരീഷ്, സജികുമാർ, ശ്രീ പ്രകാശ് കെ രഘു, ഉദയൻ, ആർ ശ്രീകുമാർ എന്നിവര്‍ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home