print edition മുഖ്യമന്ത്രിയുടെ സ്വന്തം ലഹരിമാഫിയ; തെളിവെടുപ്പ് അതീവ രഹസ്യം

സ്വന്തം ലേഖകൻ
Published on Aug 22, 2026, 01:15 AM | 1 min read
കാസർകോട്: എംഡിഎംഎ കടത്തുകേസിൽ പൊലീസ് കസ്‌റ്റഡിയിൽ വിട്ടുകിട്ടിയ പ്രതികളായ യൂത്ത് കോൺഗ്രസുകാരുടെ ചോദ്യംചെയ്യലും തെളിവെടുപ്പും അതീവ രഹസ്യം. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
മുഖ്യമന്ത്രി വി ഡി സതീശന്റെ വിശ്വസ്തനും സോഷ്യൽ മീഡിയ കോ–ഓഡിനേറ്ററുമായ പെരുന്പാവൂർ അറക്കപ്പടി സ്വദേശി കെ എച്ച് മുഹമ്മദ് ഹുസൈൻ, പി എ അബ്ദുൾസലാം, പി എ അബ്ബാസ്, സൈനുൽ ആബിദ്, മുഹമ്മദ് സാബിർ എന്നിവരാണ് പ്രതികൾ. മുഖ്യമന്ത്രിയുമായി പ്രതികൾക്കുള്ള ബന്ധം പുറത്തുവരാതിരിക്കാൻ ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട വിവരമൊന്നും പുറത്തുവിടരുതെന്നാണ് നിർദേശം.
മൂന്നുദിവസത്തേക്കാണ് കാസർകോട് ജില്ലാ കോടതി വ്യാഴാഴ്‌ച പ്രതികളെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടത്. റിമാൻഡിലായി 11 ദിവസത്തിനുശേഷമാണ് കസ്‌റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ പൊലീസ് കോടതിയിൽ നൽകിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി എം വി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള 17 അംഗ സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.









0 comments