ad
Deshabhimani

ഓണവിപണി തുടങ്ങി

Onam market

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ചോറ്റാനിക്കരയിൽ തുടങ്ങിയ 
ഓണം വിപണനമേള

വെബ് ഡെസ്ക്

Published on Aug 22, 2026, 02:22 AM | 1 min read

കൊച്ചി


കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണനമേള ചോറ്റാനിക്കരയിൽ തുടങ്ങി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്‌സൺ പുഷ്പലത അധ്യക്ഷയായി. ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എൻ ഡി രാജു വിപണനോദ്ഘാടനം നിർവഹിച്ചു.


മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ ആദ്യവിൽപ്പന നടത്തി. സിനിമാ -മിമിക്രി താരം സാജു നവോദയ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ ടി എം റെജീന സംസാരിച്ചു.


നാടൻ പച്ചക്കറികൾ, വൈവിധ്യമാർന്ന അച്ചാറുകൾ, ശർക്കര, സെറ്റ് സാരികൾ, ചിപ്‌സ്, പൂക്കൾ, വിവിധതരം പായസങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനൊപ്പം ഓണത്തിനാവശ്യമായ നിത്യോപയോഗസാധനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. പ്രാദേശിക കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താനും മേള സഹായിക്കും.


ഉദയംപേരൂർ


മണകുന്നം വില്ലേജ് സഹകരണ ബാങ്ക് കൺസ്യൂമർഫെഡ് സഹകരണത്തോടെ സംഘടിപ്പിക്കുന്ന സഹകരണ ഓണച്ചന്ത തുടങ്ങി. പീപ്പിൾസ് അർബൻ കോ–ഓപ്പറേറ്റീവ്‌ ബാങ്ക് ചെയർമാൻ ടി സി ഷിബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ കെ ആർ ബൈജു അധ്യക്ഷനായി. പഞ്ചായത്ത്‌ അംഗം സുജ ബാബു, സി ജി പ്രകാശൻ, പി പി ശ്രീവത്സൻ, സിന്ധു ബാലകൃഷ്ണൻ, കെ വി മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home