സ്വർണപ്പണയ തിരിമറി; പ്രതിഷേധ ധർണ നടത്തി

കർത്തേടം റൂറൽ കോ–ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സ്വർണപ്പണയ തിരിമറിക്കെതിരെ സിപിഐ എം സംഘടിപ്പിച്ച ധർണ ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്‌ഘാടനം ചെയ്യുന്നു
വൈപ്പിൻ
കോൺഗ്രസ് നേതൃത്വത്തിലുള്ള കർത്തേടം റൂറൽ കോ–ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന ഒരുകോടി രൂപയുടെ സ്വർണപ്പണയ തിരിമറിയിൽപ്പെട്ട എല്ലാവരെയും പിടികൂടണമെന്നാവശ്യപ്പെട്ട് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.
സമരം ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്ഘാടനം ചെയ്തു. ഇത് സൊസൈറ്റിക്കെതിരായ സമരമല്ല; മറിച്ച് തട്ടിപ്പു നടത്തിയവർക്കെതിരെയും അതിനു കൂട്ടുനിന്ന ഭരണസമിതിക്കെതിരെയുമാണെന്ന് പ്രിനിൽ പറഞ്ഞു.
ഏരിയ കമ്മിറ്റി അംഗം കെ എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ടി സി ചന്ദ്രൻ, എം എൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments