അഭിനയചാരുതയിൽ യദുകൃഷ്‌ണൻ

നേപത്ഥ്യയുടെ കൂടിയാട്ട മഹോത്സവത്തിന്റെ ഭാഗമായി രാവണാങ്കത്തിലെ ശ്രീരാമന്റെ നിർവഹണം നേപത്ഥ്യ യദുകൃഷ്ണൻ അവതരിപ്പിക്കുന്നു
നെടുമ്പാശേരി
നേപത്ഥ്യയുടെ കൂടിയാട്ട മഹോത്സവത്തിന്റെ ഭാഗമായി രാവണാങ്കത്തിലെ ശ്രീരാമന്റെ നിർവഹണം അരങ്ങേറി. നേപത്ഥ്യ യദുകൃഷ്ണനാണ് ശ്രീരാമനെ അവതരിപ്പിച്ചത്. പഞ്ചവടിയിൽ സീതയോടൊപ്പം കഴിയുന്ന ശ്രീരാമന്റെ ജീവിതത്തിലേക്ക് രാക്ഷസന്മാരുടെ ഇടപെടലുകൾ കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിച്ചത്.
കൂടിയാട്ടത്തിന്റെ അഭിനയസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി യദുകൃഷ്ണൻ ശ്രീരാമകഥാപാത്രത്തെ ശ്രദ്ധേയമാക്കി. കലാമണ്ഡലം സതീശൻ ഒരുക്കിയ ചുട്ടി അവതരണത്തിന്റെ ദൃശ്യഭംഗിക്ക് മാറ്റുകൂട്ടി.









0 comments