ad
Deshabhimani

പീസ് ഹോമിലേക്ക് പഴങ്ങളും 
പച്ചക്കറികളും കൈമാറി ​

karshakasangham

കർഷകസംഘം പതാകജാഥാ സ്വീകരണത്തിന് ലഭിച്ച പഴങ്ങളും പച്ചക്കറികളും കെ പി റെജീഷും പി അശോകനും പീസ് ഹോം ഡയറക്ടർ 
ഫാ. സാബു പാറക്കലിന് കൈമാറുന്നു

വെബ് ഡെസ്ക്

Published on Aug 22, 2026, 02:08 AM | 1 min read

അങ്കമാലി


കേരള കർഷകസംഘം ജില്ലാ സമ്മേളന പതാകജാഥ സ്വീകരണത്തിൽ അങ്കമാലിയിൽ ലഭിച്ച പഴങ്ങളും പച്ചക്കറികളും കരിയാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യപ്രസ്ഥാനമായ പീസ് ഹോമിലേക്ക് നൽകി.


കർഷകസംഘം ഏരിയ സെക്രട്ടറി പി അശോകനും നേതാക്കളും ചേർന്ന് ഡയറക്ടർ ഫാ. സാബു പാറക്കലിന് ഉൽപ്പന്നങ്ങൾ കൈമാറി. സിപിഐ എം ഏരിയ സെക്രട്ടറി കെ പി റെജീഷ്, കർഷകസംഘം ഏരിയ പ്രസിഡന്റ്‌ ബൈജു പറപ്പിള്ളി, കെ വൈ വർഗീസ്, എം കെ പ്രകാശൻ, പി വി ജോയി എന്നിവരും ഉണ്ടായി. 250 കിലോ പച്ചക്കറികളും പഴങ്ങളുമാണ് കൈമാറിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home