ad
Deshabhimani

ഓണക്കാലത്ത് പ്രവാസികളും പ്രക്ഷോഭത്തിലേക്ക്

കേരള പ്രവാസിസംഘം ജില്ലാ കമ്മിറ്റി കായംകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും ധർണയും കെ എൻ മോഹൻകുമാർ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 22, 2026, 01:17 AM | 1 min read

ആലപ്പുഴ

പ്രവാസി പെൻഷൻ മൂന്നുമാസം കുടിശ്ശികയാക്കിയ സംസ്ഥാന സർക്കാരിനും വിമാന ടിക്കറ്റ് നിരക്ക് ഓണക്കാലത്ത് യാതൊരു മാനദണ്ഡവും ഇല്ലാതെ കുത്തനെ കൂട്ടിയ വിമാന കമ്പനികളെ നിയന്ത്രിക്കാത്ത കേന്ദ്രസർക്കാരിനുമെതിരെ കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കായംകുളത്ത് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് ഹാഷിം അരീപുറത്ത് അധ്യക്ഷനായി. അനൂപ് മാത്യു പോൾ, എസ് ശ്രീകുമാർ, സാബു വാസുദേവ്, ജെ സലീം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home