രക്തസാക്ഷിദിനത്തിൽ മെഗാ രക്തദാന ക്യാമ്പയിന് തുടക്കം

ഡിവൈഎഫ്‌ഐ രക്തദാന ക്യാന്പയിൻ ജില്ലാ സെക്രട്ടറി ഷിജൂഖാൻ ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി രക്തദാനത്തിന് തുടക്കമായി. ദിൽഷാദ് രക്തസാക്ഷിദിനമായ ശനിയാഴ്‌ചയാണ് ക്യാന്പയിൻ ആരംഭിച്ചത്. 27 വരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തദാനം നടത്താൽ 19 ബ്ലോക്കുകളിൽനിന്നുമുള്ള പ്രവർത്തകരെത്തും. ശനി രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജില്ലാ സെക്രട്ടറി ജെ എസ് ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി അനൂപ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൽ എസ് ലിജു, എസ് എസ് നിതിൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം നിതീഷ്, ആദർശ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു. ചാല, പേരൂർക്കട കമ്മിറ്റികളിലുള്ള പ്രവർത്തകർ രക്തം നൽകി.










0 comments