ad
Deshabhimani

എൽഡിഎഫ് സത്യഗ്രഹം 11–ാം ദിവസത്തിലേക്ക്

കോർപറേഷനുമുന്നിൽ എൽഡിഎഫ് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി സത്യൻ ഉദ്ഘാടനം ചെയ്യുന്നു

കോർപറേഷനുമുന്നിൽ എൽഡിഎഫ് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി സത്യൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 05, 2026, 12:40 AM | 1 min read

പാളയം

കാപ്പ കേസിൽ ജയിലിലടച്ച ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം പതിനൊന്നാം ദിവസത്തിലേക്ക്‌. ശനിയാഴ്‌ച സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി സത്യൻ ഉദ്ഘാടനം ചെയ്തു. വഞ്ചിയൂർ പി ബാബു അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഡോ ടി എൻ സീമ, എസ് സലിം, എസ് പി ദീപക്‌, അജയൻ, രാഖി രവികുമാർ തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരായ അജയൻ, രഞ്ജിത്ത് എന്നിവരാണ് ശനിയാഴ്‌ച സത്യഗ്രഹമിരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home