കൂട്ടപ്പനയിൽ ബഹുജന പ്രതിഷേധം
ചെളിക്കുളമായി റോഡ്

തൊഴുക്കൽ സിഎസ്ഐ ചർച്ചിന് സമീപത്തുകൂടെ കൂട്ടപ്പന ക്ഷേത്രത്തിലേക്കുള്ള റോഡ് ചെളിക്കുളമായ നിലയിൽ
നെയ്യാറ്റിൻകര
തൊഴുക്കൽ സിഎസ്ഐ ചർച്ചിന് സമീപത്തെ കൂട്ടപ്പന ക്ഷേത്രത്തിലേക്കുള്ള റോഡ് തകർന്ന് ചെളിക്കുളമായി മാറിയതിനെതിരെ ജനരോഷം ശക്തം. കെഎസ്ഇബി കേബിൾ സ്ഥാപിക്കുന്നതിനായി റോഡ് കുഴിച്ചതാണ് നിലവിലെ ശോച്യാവസ്ഥയ്ക്ക് കാരണമായത്. റോഡ് പൂർവസ്ഥിതിയിലാക്കാതെ അധികൃതർ മടങ്ങിയതോടെ റോഡ് യാത്രായോഗ്യമല്ലാതായി. മഴക്കാലം ആരംഭിച്ചതോടെ റോഡ് ചെളിയും വെള്ളക്കെട്ടുമായി. കാൽനടയാത്രക്കാർക്കുപോലും ഇതുവഴിയുള്ള യാത്ര ബുദ്ധിമുട്ടാണ്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ അപകടത്തിൽപ്പെടുന്നതും പതിവായി. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൂട്ടപ്പന റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി എൻ എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. ഡി അനിൽകുമാർ, രാജേന്ദ്രൻ, കൂട്ടപ്പന മഹേഷ്, ഒ പി അശോക് കുമാർ, വി ഗോപകുമാർ, എൻ ശശികുമാർ, എം വി സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.










0 comments