കെ ദാമോദരനെ അനുസ്‌മരിച്ചു

അങ്കമാലി എ പി കുര്യൻസ്മാരക ലൈബ്രറി സംഘടിപ്പിച്ച കെ ദാമോദരൻ അനുസ്മരണവും പാട്ടബാക്കി നാടകചർച്ചയും രഥീഷ് കുമാർ കെ മാണിക്കമംഗലം ഉദ്ഘാടനം ചെയ്യുന്നു
കാലടി
ചൊവ്വര ജനരഞ്ജിനി വായനശാലയിൽ കെ ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം പി സേതുമാധവൻ ഉദ്ഘാടനം ചെയ്തു.
വായനശാലാ പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ അധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം മേഖലാ ട്രഷറര്‍ അഡ്വ. ടി എ ഷബീർ അലി അനുസ്മരണ പ്രഭാഷണം നടത്തി. കെ ദാമോദരൻ രചിച്ച "പാട്ടബാക്കി’ സദസ്സിന് പരിചയപ്പെടുത്തി. എൻ സി ഉഷാകുമാരി, വായനശാല സെക്രട്ടറി കെ ജെ ജോയ്, പി കെ ശശി, ജിതേഷ് പുന്നേത്ത്, ടി എ ജയൻ, കെ കെ രാജു എന്നിവർ സംസാരിച്ചു.
അങ്കമാലി
വായനപക്ഷാചരണത്തിന്റെ ഭാഗമായി അങ്കമാലി എ പി കുര്യൻ സ്മാരക ലൈബ്രറി കെ ദാമോദരൻ അനുസ്മരണവും പാട്ടബാക്കി നാടകചർച്ചയും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി രഥീഷ് കുമാർ കെ മാണിക്യമംഗലം നിർവഹിച്ചു. എ പി കുര്യൻ പഠനകേന്ദ്രം ചെയർമാൻ കെ പി റെജീഷ് അധ്യക്ഷനായി. കെ കെ സുരേഷ്, കെ എസ് മൈക്കിൾ, വിനിത ദിലീപ്, മനീഷ, കെ ആർ കുമാരൻ എന്നിവർ സംസാരിച്ചു.











0 comments