യൂണിറ്റ് കേന്ദ്രങ്ങളിൽ കെഎസ്‌ആർടിഇഎ ധർണ

കെഎസ്ആർടിഇഎ വെള്ളറട ഡിപ്പോയിൽ സംഘടിപ്പിച്ച ധർണ ജനറൽസെക്രട്ടറി ഹണിബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‌ആർടി എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിലും ജീവനക്കാർ ധർണ നടത്തി. സിഐടിയു ഭാരവാഹികളും കെഎസ്‌ആർടിഇഎ ഭാരവാഹികളും വിവിധ യൂണിറ്റുകളിൽ ഉദ്ഘാടനം ചെയ്തു. പൂവാറിൽ സിഐടിയു ജില്ലാ പ്രസിഡന്റ് കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിഇഎ സംസ്ഥാന വൈസ് പ്രസിഡന്റ് സുനിത കുര്യൻ ചീഫ് ഓഫീസിലും ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ വെള്ളറട ഡിപ്പോയിലും ഉദ്ഘാടനം ചെയ്തു. ഡിഎ കുടിശ്ശിക അനുവദിക്കുക, എൻപിഎസ്, എൻഡിആർ കുടിശ്ശിക തീർത്ത് അടയ്ക്കുക, രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കുക, പ്രിയദർശിനി ബസ് ജീവനക്കാരുടെ ഇൻസന്റീവ് ബാറ്റ വർധിപ്പിക്കുക, താൽക്കാലിക ജീവനക്കാരുടെ വേതനം വർധിപ്പിച്ച് ഒറ്റഗഡുവായി മാസാദ്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.









0 comments