ജന്തർ മന്തർ സമരത്തിന് ഐക്യദാർഢ്യം
ജനാധിപത്യ ഇന്ത്യക്കായി അധ്യാപക കൂട്ടായ്മ

കെഎസ്ടിഎ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അധ്യാപക കൂട്ടായ്മ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
ജന്തർ മന്തർ സമരപോരാട്ടത്തിന് ഐക്യദാർഢ്യവുമായി ജില്ലയിലെ അധ്യാപകർ. കെഎസ്ടിഎ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ജനാധിപത്യ ഇന്ത്യക്കായി അധ്യാപക കൂട്ടായ്മ' സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം എ അരുൺകുമാർ അധ്യക്ഷനായി. സാഹിത്യകാരൻ വൈശാഖൻ മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി കെ ഷിബി കൃഷ്ണ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് വിപിൻ, കെഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടിവ് അംഗം എം ആർ മഹേഷ്‌കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പ്രസാദ്, എം ഗീത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ അജില സ്വാഗതവും ട്രഷറർ ജി പ്രദീപ് നന്ദിയും പറഞ്ഞു.
വോട്ടർമാരില്ലാത്ത രാഷ്‌ട്രത്തെ സൃഷ്ടിക്കുന്നു: എം ബി രാജേഷ്
മോദി സർക്കാർ വോട്ടർമാരില്ലാത്ത രാഷ്‌ട്രത്തെ സൃഷ്ടിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷ്. പാലക്കാട് കെഎസ്‌ടിഎ സംഘടിപ്പിച്ച ജന്തർമന്തർ ഐക്യദാർഢ്യ സദസ്സ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ ഇതിനകം 13 കോടിയിലേറെപേരെ നീക്കം ചെയ്തു. ലോക ചരിത്രത്തിൽ ഇതുവരെ ഒരു രാജ്യത്തും നടക്കാത്ത കൂട്ടത്തോടെയുള്ള വോട്ട് വെട്ടലാണ് ഗ്യാനേഷ് കുമാറിന്റെ കാർമികത്വത്തിൽ ഇന്ത്യയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. വോട്ടവകാശത്തിൽനിന്ന് പുറംതള്ളിയവരുടെ കണക്ക് നോക്കിയാൽ ജനസംഖ്യാടിസ്ഥാനത്തിൽ ലോകത്തെ 12ാമത്തെ വലിയ രാജ്യമായിരിക്കും. 65 ലക്ഷംപേരെ നീക്കം ചെയ്തുകൊണ്ട് തുടങ്ങിയത് ബിഹാറിൽനിന്നാണ്. പിന്നീട് ബംഗാളിൽ 90 ലക്ഷം പേരെ നീക്കം ചെയ്തു. ബഹുഭൂരിപക്ഷംപേരും ന്യൂനപക്ഷം, പട്ടികജാതി വിഭാഗക്കാർ, പിന്നോക്കക്കാർ, ദരിദ്രർ എന്നിങ്ങനെയാണ്. ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കുകയെന്ന ആർഎസ്‌എസിന്റെ ലക്ഷ്യമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അവരുടെ അടുത്ത പദ്ധതി പാർലമെന്റ് മണ്ഡലങ്ങളുടെ അതിർത്തി പുനർ നിർണയമാണ്. തെരഞ്ഞെടുപ്പ് കമീഎല്ലാ ഏകാധിപതികളും വീണുപോകും: വൈശാഖൻഷനെ സ്വതന്ത്ര ഭരണഘടന സ്ഥാപനമെന്ന നിലയിൽനിന്ന് കേന്ദ്ര സർക്കാരിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പാവയാക്കി. ആദ്യം നടന്ന കർഷക പ്രക്ഷോഭത്തിന്റെയും നീറ്റ് പ്രക്ഷോഭത്തിന്റെയും ഇപ്പോൾ നടക്കുന്ന ജനന്തർമന്തർ പ്രക്ഷോഭത്തിന്റെയും ചാലകശക്തി ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. അവധിയെടുത്ത് സമരം ചെയ്യുന്നവരല്ല ഇടവേളകളില്ലാത്ത സമരമാണ് ഇടതുപക്ഷം നടത്തുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.
എല്ലാ ഏകാധിപതികളും വീണുപോകും: വൈശാഖൻ
പുതിയ തലമുറ ഇന്ത്യൻ ജനതയെ ഉറക്കത്തിൽനിന്ന് തട്ടിയെഴുന്നേൽപ്പിച്ചെന്ന് സാഹിത്യകാരൻ വൈശാഖൻ. രാജ്യത്തെ മാധ്യമങ്ങളെ പൂട്ടിക്കുകയും പലതിനെയും വിലയ്‌ക്കെടുത്തും കഴിഞ്ഞു. പ്രതിഷേധിക്കാൻപോലും അവസരം തരാതെപോകുന്നു. ഇതിൽക്കൂടുതൽ ഭീകരമായ അവസ്ഥയില്ല ജനാധിപത്യത്തിൽ. അത്യന്തം ഭീതിദമായ ഭാവിയിലേക്കാണ് ഇന്ത്യൻ ജനത നടന്നുകൊണ്ടിരിക്കുന്നത്. ജന്തർമന്തർ സമരത്തിലൂടെ അതിന് ഒരു തടയിടുകയാണിപ്പോൾ. ലോകത്ത് ഒരു മത രാഷ്‌ട്രത്തിലും ജനങ്ങൾ സമാധാനമായി ഉറങ്ങുന്നില്ല. നാസിസ്റ്റ് ജർമനിയിൽ ഹിറ്റ്‌ലർ അധികാരത്തിൽ വന്നതും ജനാധിപത്യ മാർഗങ്ങളിലൂടെയാണ്. അവസാനം ആത്മഹത്യ ചെയ്യുന്ന സ്ഥിതിയുണ്ടായി. ഒരു ഏകാധിപതിയും സമഗ്രാധിപത്യക്കാരും ഒരുപാട് കാലം നിന്നിട്ടില്ല, വീണുപോകേണ്ട അവസ്ഥവരും. അതിനിപ്പോൾ നല്ലൊരു അവസരം വന്നിരിക്കുന്നുവെന്നും വൈശാഖൻ പറഞ്ഞു.









0 comments