Deshabhimani

ഡയാലിസിസ് രോഗികൾക്ക് സഹായവുമായി മുത്തൂറ്റ് ഫൗണ്ടേഷൻ

ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായം എസ്ഐ വൈ സാബു, മുത്തൂറ്റ്‌ റീജണൽ മാനേജർ ജേക്കബ് ജോർജ്, 
ബ്രാഞ്ച് മാനേജർ ബിനു അലക്സ് എന്നിവർ ചേർന്ന് ഹോളിക്രോസ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസിയ 
കുന്നുമ്പറയിലിന്‌ കൈമാറുന്നു
വെബ് ഡെസ്ക്

Published on Oct 29, 2026, 01:39 AM | 1 min read

കൊട്ടിയം

നിർധനരായ ഡയാലിസിസ് രോഗികൾക്ക് സഹായവുമായി മുത്തൂറ്റ് എം ജോർജ് ചാരിറ്റി ഫൗണ്ടേഷൻ ചികിത്സാ ധനസഹായം വിതരണംചെയ്തു. ഒമ്പത് രോഗികൾക്കായി അനുവദിച്ച 1,11,000 രൂപ ഹോളിക്രോസ് ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസിയ കുന്നുമ്പറയിൽ ഏറ്റുവാങ്ങി. കൊല്ലം സിറ്റി ഡിഎച്ച്ക്യു സബ് ഇൻസ്പെക്ടർ വൈ സാബു, മുത്തൂറ്റ് ഫിനാൻസ് റീജണൽ മാനേജർ ജേക്കബ് ജോർജ്, ബ്രാഞ്ച് മാനേജർ ബിനു അലക്സ് എന്നിവർ ചേർന്നാണ് ധനസഹായം കൈമാറിയത്. പിആർഒ രാജീവ് തോമസ്, എൻ മായ, ജി അനൂപ്, ലിയാ എലിസബത്ത് തോമസ് എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home