Deshabhimani

മൂവാറ്റുപുഴ നഗരസഭ

ചെയർപേഴ്സന്റെ നേതൃത്വത്തിൽ 
പ്രതിപക്ഷ കൗൺസിലർമാരെ മർദിച്ചു

Muvattupuzha Municipality

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എൽഡിഎഫ് കൗൺസിലർമാരെ സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Oct 29, 2026, 02:14 AM | 1 min read

മൂവാറ്റുപുഴ


മൂവാറ്റുപുഴ നഗരസഭയിൽ ചെയർപേഴ്സന്റെ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ കൗൺസിലർമാരെ ചെയർപേഴ്സൻ ജോയ്സ് മേരി ആന്റണിയും യുഡിഎഫ് കൗൺസിലർമാരും ചേർന്ന് മർദിച്ചു. എൽഡിഎഫ് അംഗങ്ങളായ എം എച്ച് മജീദ്, എൻ എം കിഷോർ, ടി എ സജി, റബിൻസ് ടി അലിയാർ, ജയ സുകു, അമ്പിളി ബിജു, രജനി സജീവ്, ബിജെപി അംഗങ്ങളായ ജി മനോജ്, കെ എസ് ജയകൃഷ്ണൻനായർ, രാജശ്രീ രാജു എന്നിവരെയാണ് മർദിച്ചത്. ബുധൻ രണ്ടോടെയാണ് സംഭവം.


കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാന്റ്‌ ഭരണപക്ഷ അംഗങ്ങളുടെ വാർഡിൽ മാത്രം അനുവദിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. കൗൺസിൽ യോഗശേഷമാണ് ഓഫീസിന്റെ പ്രധാന വാതിലിനുമുന്നിൽ പ്രതിഷേധിച്ചത്. ക്ലർക്കിന്റെ മുറിയിലൂടെയാണ് ചെയർപേഴ്സണും യുഡിഎഫ് കൗൺസിലർമാരും ഓഫീസിലെത്തിയത്. തിരിച്ച്‌ പ്രധാന വാതിലിലൂടെ മാത്രമെ പുറത്തേക്ക് കടക്കുകയുള്ളൂവെന്നറിയിച്ച് സമരക്കാരെ നേരിടുകയായിരുന്നു.


പൊലീസിനെ വിളിച്ചുവരുത്തിയശേഷം അവർക്ക്‌ മുന്നിലായിരുന്നു ആക്രമണം. കുത്തിയിരുന്ന്‌ പ്രതിഷേധിച്ചവരെ പിന്നിൽനിന്നായിരുന്നു ആക്രമിച്ചത്‌. പ്രതിഷേധക്കാരെ പൊലീസ്‌ വലിച്ചിഴച്ച്‌ നീക്കുന്നതിനിടയിലൂടെയാണ്‌ ചെയർപേഴ്‌സണും സംഘവും പുറത്ത്‌ കടന്നത്‌.ജോയ്സ് മേരി ആൻറണി, സ്ഥിരംസമിതി അധ്യക്ഷരായ ജിനു ആന്റണി, പി രജിത, കൗൺസിലർമാരായ മുഹമ്മദ് ചെറുകപ്പിള്ളി, കെ കെ സുബൈർ, നൗഫിയ മൈതീൻ, ജാസ്മിൻ ഉമ്മർ എന്നിവരാണ് ആക്രമണത്തിന്‌ നേതൃത്വം നൽകിയത്‌.


എൽഡിഎഫ് കൗൺസിലർ എം എച്ച് മജീദിന്റെ പുറത്ത് ചവിട്ടിയശേഷം തലയ്ക്ക് പിന്നിൽ ഇടിച്ചു. കൗൺസിലർ രജനി സജീവിനെ ചവിട്ടിവീഴ്‌ത്തി ഇടതുകൈവിരലുകളിൽ പരിക്കേൽപ്പിച്ചു. മറ്റു കൗൺസിലർമാരായ എൻ എം കിഷോർ, ടി എ സജി, റബിൻസ് ടി അലിയാർ, ജയ സുകു, അമ്പിളി ബിജു എന്നിവർക്കും മർദനമേറ്റു. പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, ഏരിയ കമ്മിറ്റി അംഗം സജി ജോർജ് തുടങ്ങിയവർ സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home