മത്സ്യത്തൊഴിലാളികൾക്ക് തിമിംഗില ഛർദി ലഭിച്ചു

കൊല്ലം
കൊല്ലത്ത്നിന്ന് കടലിൽപോയ മത്സ്യത്തൊഴിലാളികൾക്ക് തിമിംഗില ഛർദ്ദി ( ആംബർഗ്രിസ്)ലഭിച്ചു. ജോനകപ്പുറത്തുനിന്ന് മീന്‍പിടിക്കാന്‍പോയ അശോക് കുമാറും സംഘവുമാണ് കടലിൽ ഒഴുകി നടന്ന തിമിംഗല ഛർദ്ദി കണ്ടത്തിയത്. തുടർന്ന് വള്ളത്തിൽ കയറ്റി കരയിൽ എത്തിക്കുകയായിരുന്നു. ഏകദേശം 10 കിലോ ഭാരം വരുന്ന തിമിംഗല ഛർദിയാണ് ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തിമിംഗല ഛർദി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്ന് അശോക് കുമാർ അറിയിച്ചു. ഒരു കിലോഗ്രാമിന് ഒരുകോടി രൂപയിൽ അധികമാണ് വില. ഇവ കൈവശം സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്.








0 comments