റോ റോ കേടായി യാത്രക്കാർ കുടുങ്ങി

വൈപ്പിൻ
ഫോർട്ട് കൊച്ചി–വൈപ്പിൻ റോ റോ ജങ്കാർ സേതുസാഗർ ഒന്നിന്റെ പ്രൊപ്പല്ലറിൽ വടം കുടുങ്ങി രണ്ടുമണിക്കൂർ ഗതാഗതം മുടങ്ങി. സർവീസ് നടത്തുന്നതിനിടയിൽ ബുധൻ വൈകിട്ട് നാലോടെയാണ് സംഭവം. മുങ്ങൽ വിദഗ്‌ധർ എത്തി വടം അഴിച്ചുമാറ്റി സർവീസ് പുനരാരംഭിക്കുന്പോൾ രണ്ടുമണിക്കൂർ കടന്നുപോയിരുന്നു. നല്ല നിരക്കള്ള സമയമായതിനാൽ ഇരുകരകരളിലും വാഹനങ്ങളുടെ വലിയനിരയായിരുന്നു.
ഇവിടത്തെ ഗാതഗതപ്രശ്‌നം പരിഹരിക്കാൻ മൂന്നാം റോ റോ പണികഴിപ്പിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം കഴിച്ചിട്ട് മുന്നുമാസം കഴിഞ്ഞു. എന്നാൽ, ഇതുവരെ സർവീസ് തുടങ്ങിയിട്ടില്ല. സേതുസാഗർ രണ്ട് നിലവിൽ അറ്റകുറ്റപ്പണിക്കായി കയറ്റിയിരിക്കുകയാണ്. ആകെയുള്ള ഒരു ജങ്കാറും മുടങ്ങിയതോടെ യാത്രാക്ലേശം പതിന്മടങ്ങായി.








0 comments