Deshabhimani

റാവൽ ലെസി കൂൾ വൈറൽ

kochi connect

റാവൽ ലെസി ജോയിന്റിൽ ഉടമ 
നിർമൽ റാവൽ

വെബ് ഡെസ്ക്

Published on Oct 29, 2026, 02:25 AM | 1 min read

കൊച്ചി


രാവിലെ ഏഴരയ്‌ക്ക് തുറക്കുന്ന മട്ടാഞ്ചേരിയിലെ റാവൽ ലെസി ജോയിന്റ് എപ്പോൾ അടയ്‌ക്കുമെന്ന് പറയാനാവില്ല. തയ്യാറാക്കിവച്ചിരിക്കുന്ന ലെസി തീരുന്നതാണ് കട അടയ്‌ക്കുന്ന സമയം. അത് ചിലപ്പോൾ വൈകിട്ട് നാലുമുതൽ രാത്രി ഒമ്പതുവരെ നീളാം. 41 വർഷമായി ഇതാണ് പതിവ്. ഇത്രയധികം രുചിവൈവിധ്യങ്ങളോടെ ലെസി വിളന്പുന്ന മറ്റൊരുകട കൊച്ചിയിൽ ഉണ്ടാകില്ല. സാദാ, സ്‌പെഷ്യൽ, ഗുൽക്കന്ദ്‌ മാവാ, അർജീൻ കിസ്‌മിസ്‌, ഖാജുർ ഖജു, മാംഗോ, സ്‌ട്രോബറി തുടങ്ങി വ്യത്യസ്‌തമായ ലെസികളാണ്‌ ഇവിടെയുള്ളത്‌. മാംഗോ ലെസി മാർച്ച്‌ മുതൽ ജൂലൈവരെയും സ്‌ട്രോബറി ലെസി ഡിസംബർ മുതൽ ഫെബ്രുവരിവരെയുമാണ്‌ കിട്ടുക.


ഗുജറാത്തിലെ തലാല എന്ന സ്ഥലത്തുനിന്ന്‌ കൊണ്ടുവരുന്ന കേസർ ഇനത്തിൽപ്പെട്ട മാങ്ങ ഉപയോഗിച്ച്‌ തയ്യാറാക്കുന്ന മാംഗോ ലെസിക്കാണ്‌ ആവശ്യക്കാർ ഏറെയുള്ളത്‌. നേർപ്പിച്ച തൈരിലേക്ക്‌ പഞ്ചസാര ചേർത്താണ്‌ സാദാ ലെസി തയ്യാറാക്കുന്നത്‌. സ്‌പെഷ്യൽ ലെസിക്ക്‌ കട്ടത്തൈര്‌, ഏലക്ക, പഞ്ചസാര, ജാതിക്ക എന്നിവയാണ്‌ ഉപയോഗിക്കുക.


ഗുജറാത്തി കാൽത്തള കെട്ടി...


140 വർഷംമുന്പ്‌ ഗുജറാത്തിൽനിന്ന്‌ എത്തിയ കുടുംബത്തിലെ നാലാം തലമുറയാണിവർ. 1981ൽ പിതാവ്‌ രമേശ്‌ ഡി റാവലാണ്‌ ജ്യൂസ്‌, ഐസ്‌ക്രീം, ലെസി എന്നിവ വിൽക്കുന്ന കട തുടങ്ങിയത്‌. ലെസിക്ക്‌ ആവശ്യക്കാർ ഏറിയതോടെ പിന്നീട്‌ കടയിൽ ലെസി മാത്രമായി. മക്കളായ നിർമൽ റാവൽ, ചിരാഗ്‌ റാവൽ എന്നിവർചേർന്നാണ്‌ ഇപ്പോൾ കട നടത്തുന്നത്‌. 40 മുതൽ 80 രൂപവരെയാണ്‌ വില. ആവശ്യക്കാർക്ക്‌ ചെറിയ കുപ്പിയിൽ പാഴ്‌സലായും നൽകും. ലെസിക്ക്‌ വേണ്ട തൈര്‌ സ്വന്തമായി ഉണ്ടാക്കുകയാണ്‌– ഉടമ നിർമൽ റാവൽ പറഞ്ഞു. മട്ടാഞ്ചേരി പാലസ്‌ റോഡിലെ കട സമൂഹമാധ്യമങ്ങളിലും വൈറലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home