Deshabhimani

കേസരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്‌

പുതിയ കെട്ടിടത്തിന് രൂപരേഖ തയ്യാറായി

Kesari Govt. Arts and Science College

കേസരി ഗവ. ആർട്സ് ആൻഡ്‌ സയൻസ് കോളേജിന് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ രൂപരേഖ

വെബ് ഡെസ്ക്

Published on Oct 29, 2026, 01:39 AM | 1 min read

പറവൂർ


എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പറവൂരില്‍ അനുവദിച്ച കേസരി ഗവ. ആര്‍ട്സ് ആൻഡ്‌ സയന്‍സ് കോളേജിന്റെ പുതിയ കെട്ടിടത്തിന് രൂപരേഖ തയ്യാറായി. പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഉന്നതവിദ്യാഭ്യാസവകുപ്പില്‍നിന്ന്‌ 13.48 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിനെ തുടർന്ന് മണ്ണുപരിശോധന പൂർത്തിയാക്കിയിരുന്നു. തുടർന്നാണ് ആർക്കിടെക്ചറൽ ഡ്രോയിങ്ങും രൂപരേഖയും തയ്യാറാക്കിയത്.


കോഴ്സുകളുടെ എണ്ണം വർധിച്ചതോടെയാണ് ഉന്നതവിദ്യാഭ്യാസവകുപ്പില്‍നിന്ന്‌ കോളേജിനാവശ്യമായ മുഴുവന്‍ കെട്ടിടങ്ങളും നിര്‍മിക്കുന്നതിന് തുക അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ചറൽ വിഭാഗം തയ്യാറാക്കിയ ഡ്രോയിങ്‌ പ്രകാരം 6100 ചതുരശ്രയടിവീതം നാലുനിലകളിലായി 24,400 ചതുരശ്രയടിയിലുള്ള കെട്ടിടമാണ് നിർമിക്കുന്നത്.


പൊതുമരാമത്ത് വകുപ്പ് പ്രത്യേക കെട്ടിടവിഭാഗത്തിനാണ് നിർമാണച്ചുമതല. ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കി ടെൻഡർനടപടി തുടങ്ങാൻ പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗം എക്സി. എൻജിനീയർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home