കലക്ടറേറ്റിലേക്ക് പെൻഷൻകാരുടെ മാർച്ചും ധർണയും

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും പി പി കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട്
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. 12-ാം ശമ്പള–പെൻഷൻ പരിഷ്കരണ കമീഷൻ പ്രവർത്തനക്ഷമമാക്കി, 2024 ജൂലായ് 1ന് പ്രാബല്യത്തിൽ പെൻഷൻ പരിഷ്‌കരണം നടപ്പാക്കുക, ക്ഷാമാശ്വാസ കുടിശ്ശികകൾ അനുവദിക്കുക, മെഡിസെപ്പ് രണ്ടാംഘട്ടം കാര്യക്ഷമമാക്കുക, 70 കഴിഞ്ഞ പെൻഷൻകാർക്ക് അധിക പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
മാർച്ചും ധർണയും ഓൾ ഇന്ത്യാ എൽഐസി എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി പി കൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്‌പിയു ജില്ലാ പ്രസിഡന്റ് കെ വി ജോസഫ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി അശോകൻ സ്വാഗതം പറഞ്ഞു.








0 comments