കലക്ടറേറ്റിലേക്ക് പെൻഷൻകാരുടെ മാർച്ച്

പാലക്കാട്
വിവിധ ആവശ്യങ്ങളുമായി കെഎസ്‌എസ്‌പിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു ഉദ്ഘാടനം ചെയ്തു. കെഎസ്‌എസ്‌പിയു ജില്ലാ പ്രസിഡന്റ് എൻ എസ് സുകുമാരൻ അധ്യക്ഷനായി. ശമ്പള–-പെൻഷൻ പരിഷ്കരണം നടപ്പാക്കുക, അഞ്ചുവർഷത്തിലൊരിക്കൽ ശമ്പളവും -പെൻഷനും പരിഷ്കരിക്കുക, അനുവദിച്ച ക്ഷാമബത്തയുടെ കുടിശ്ശിക നൽകുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിസെപ് ചികിത്സാ പദ്ധതി ക്യാഷ്‌ലെസ് ആക്കുക, പെൻഷൻകാർക്ക് നേരിട്ട് പെൻഷൻ നൽകുക, സ്പെഷ്യൽ കെയർ അലവൻസ് കെഎസ്ഇബി, കെഎസ്‌ആർടിസി വിഭാഗം പെൻഷൻകാർക്കും അനുവദിക്കുക, 2019നും 2020നും ഇടയിൽ വിരമിച്ചവർക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുക, മെഡിക്കൽ അലവൻസ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിയിരുന്നു മാർച്ച്. ജില്ലാ– സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ എ ഉണ്ണിത്താൻ, എം രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി എൻ മോഹൻദാസ് സ്വാഗതവും ട്രഷറർ കെ കെ സതീശൻ നന്ദിയും പറഞ്ഞു.









0 comments