Deshabhimani

കുത്തേറ്റ്‌ യുവാവ്‌ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

Jithin

ജിതിൻ

വെബ് ഡെസ്ക്

Published on Oct 29, 2026, 12:40 AM | 1 min read

മുക്കം : കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട് ചാമുണ്ടിയിൽ കത്തിക്കുത്തേറ്റ്‌ യുവാവ് മരിച്ചു. മുട്ടിത്തോട് ചങ്ങലാട്ട് ഷാജിയുടെ മകൻ ജിതിൻ (26)ആണ് മരിച്ചത്. ജിതിന്റെ സഹോദരൻ ജിബിൻ, സുരേഷ് എന്നിവരെ പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


സുരേഷിന്റെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന. ജിബിന് കാലിലാണ് പരിക്ക്. ബുധൻ രാത്രിയാണ് സംഭവം. ഇവരുടെ സുഹൃത്തായ പ്രദേശവാസിയാണ്‌ കുത്തിയത്. ഇയാൾ ഒളിവിലാണെന്നാണ് വിവരം. ഇവർ തമ്മിലുള്ള വാക്‌തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home