Deshabhimani

റോഡിന്റെ നിർമാണ 
അപാകം പരിഹരിക്കണം

Defects in the road construction must be rectified.

എൽഡിഎഫ് നേതൃത്വത്തിൽ മുനമ്പം ഹാർബർ എൻജിനിയറിങ് 
അസി.എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിന് മുന്നിൽ നടത്തിയ ധർണ

വെബ് ഡെസ്ക്

Published on Oct 29, 2026, 01:37 AM | 1 min read

കരുമാല്ലൂർ


അടുത്തിടെ നിർമാണം പൂർത്തീകരിച്ച കരുമാല്ലൂർ പഞ്ചായത്തിലെ നെല്ലിക്കാപറമ്പ്-–തൈത്തറക്കടവ് റോഡിന്റെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ മുനമ്പം ഹാർബർ എൻജിനീയറിങ് അസി.എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിനുമുന്നിൽ ധർണ നടത്തി.


എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരുവർഷംമുമ്പാണ് റോഡിന്റെ പുനർനിർമാണത്തിനായി രണ്ടുകോടി രൂപ അനുവദിച്ചത്. എന്നാൽ, കരാറുകാരൻ നിർമാണപ്രവർത്തനങ്ങൾ വൈകിപ്പിച്ചു. ആഴ്ചകൾക്കുമുമ്പാണ് റോഡ് റീടാറിങ്‌ നടത്തി പുനർനിർമാണം പൂർത്തിയാക്കിയത്. രണ്ടുദിവസം പിന്നിട്ടപ്പോൾ നിർമാണത്തിലെ അപാകംമൂലം ടാർ പലയിടത്തും ഇളകിപ്പോയി. ആവശ്യത്തിന് ടാർ ഉപയോഗിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഉദ്യോഗസ്ഥരും കരാറുകാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും റോഡ് റീടാറിങ്‌ നടത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.


എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ്‌ ജി ഡി ഷിജു, സിപിഐ എം കളമശേരി ഏരിയ കമ്മിറ്റിയംഗം ടി പി ഷാജി, ടി വി ഉദയൻ, ഗീത ബാബു, എം കെ സന്തോഷ്, കെ എസ് പ്രവീൺ, എം ജി ബോസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home