കോവളം കാവ്യോത്സവം ലോഗോ

കോവളം കാവ്യോത്സവത്തിന്റെ ലോഗോ എം ആർ ഹരിഹരൻ നായർ കെ ജയകുമാറിന് നൽകി പ്രകാശിപ്പിക്കുന്നു
തിരുവനന്തപുരം
കോവളം കാവ്യോത്സവത്തിന്റെ ലോഗോ ആരോഗ്യ സർവകലാശാല എത്തിക്സ് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ കെ ജയകുമാറിന് നൽകി പ്രകാശിപ്പിച്ചു. അയ്യിപ്പിള്ള ആശാൻ രചിച്ച രാമകഥപ്പാട്ട് പുനഃപ്രകാശനത്തിന്റെ 56–-ാം വാർഷികവും ഡോ. പി കെ നാരായണപിള്ള അനുസ്മരണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ വിനോദ് വൈശാഖി അധ്യക്ഷനായി. ഡോ. എം ആർ തമ്പാൻ അനുസ്മരണ പ്രഭാഷണം നടത്തി. കവിയരങ്ങ് ഡോ. ഡി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കാരയ്ക്കാമണ്ഡപം വിജയകുമാർ, അജിത് വെണ്ണിയൂർ, എ ജെ സുക്കാർണോ, വിനായകൻ നായർ, പി വൈ അനിൽകുമാർ, കോവളം രാധാകൃഷ്ണൻ, സതീഷ് കിടാരക്കുഴി എന്നിവർ സംസാരിച്ചു.










0 comments