ad
Deshabhimani

കണ്ണമ്മൂല വിഷ്ണുവധം

7 പ്രതികൾക്ക്‌ ജീവപര്യന്തവും 
1.75 ലക്ഷം പിഴയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 14, 2026, 11:30 PM | 1 min read

 നെടുമങ്ങാട്

കണ്ണമ്മൂല വിഷ്ണു കൊലക്കേസിൽ ഏഴ്‌ പ്രതികൾക്കും ജീവപര്യന്തം. ഒന്നാംപ്രതി കണ്ണമ്മൂല കൊല്ലൂർ വയൽ നികത്തിയവീട്ടിൽ ആർ അരുൺ (പരട്ട അരുൺ), രണ്ടാം പ്രതി കണ്ണമ്മൂല തോട്ടരികത്തുവീട്ടിൽ ആർ ലല്ലു, മൂന്നാം പ്രതി കണ്ണമ്മൂല തോട്ടുവരമ്പിൽവീട്ടിൽ ബി രാജേഷ്(പൂച്ച), നാലാം പ്രതി കണ്ണമ്മൂല മുടുമ്പിൽവീട്ടിൽ എം സഞ്ജു(സനൽകുമാർ), അഞ്ചാം പ്രതി കണ്ണമൂല കുളവരമ്പിൽവീട്ടിൽ എസ് ശ്രീനാഥ്‌(ബോൾജി), ആറാം പ്രതി പട്ടം പിടിസി നഗർ മഠത്തുവിളാകംവീട്ടിൽ വി വിഷ്ണു(വിജീഷ്), ഏഴാം പ്രതി കണ്ണമ്മൂല കുളവരമ്പിൽവീട്ടിൽ ജെ മനു(ഷേട്ടി മനു) എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. ഡിനി ബാബു, ജയൻ, അജീഷ്, ഉണ്ണിക്കൃഷ്ണൻ, ദിലീപ് എന്നിവരെ വെറുതെവിട്ടിരുന്നു. നെടുമങ്ങാട് എസ്‍സി/എസ്ടി പ്രത്യേക കോടതി ജഡ്ജി ഷാജഹാനാണ് ശിക്ഷ വിധിച്ചത്. 1,75,000 വീതം പിഴയുമടയ്‌ക്കണം. ജീവപര്യന്തം തടവിന് പുറമെ, വിവിധ വകുപ്പുകൾ പ്രകാരം 20 വർഷം കഠിനതടവും അനുഭവിക്കണം. കൊല്ലപ്പെട്ട വിഷ്ണുവിന്റെ അമ്മ ബിന്ദുകുമാരിക്ക് പിഴത്തുകയിൽനിന്ന്‌ അഞ്ച് ലക്ഷവും അച്ഛൻ അനിൽകുമാറി (ജോസ്)നും ജോസിന്റെ സഹോദരി ലൈലക്കും 3 ലക്ഷം രൂപ വീതവും നൽകാൻ കോടതി വിധിച്ചു. 2016 ഒക്ടോബർ 7നായിരുന്നു കൊലപാതകം. 18-കാരനായ വിഷ്ണുവിനെ അച്ഛനമ്മമാരുടെ മുന്നിലിട്ടാണ്‌ സംഘം കൊലപ്പെടുത്തിയത്‌. തടയാനെത്തിയ വിഷ്ണുവിന്റെ മാതാപിതാക്കൾക്കും ലൈലയ്‌ക്കും ഗുരുതര പരിക്കേറ്റിരുന്നു. കേസിൽ ലൈലയുടെ മകൻ ഏഴുവയസ്സുള്ള ആദിത്യൻ പ്രധാന സാക്ഷിയായിരുന്നു. ഡിനിബാബുവിന്റെ സഹോദരനെ വെട്ടിക്കൊന്ന കേസിലെ പ്രതികളുമായി വിഷ്ണുവിന്റെ അച്ഛനുണ്ടായിരുന്ന അടുപ്പമാണ് കൊലയ്ക്ക് കാരണം. പേട്ട, മെഡിക്കൽ കോളേജ്, വഞ്ചിയൂർ സ്റ്റേഷനുകളിലായി കാപ്പ ഉൾപ്പെടെ 19 കേസിൽ പ്രതിയാണ് ഒന്നാം പ്രതി അരുൺ. ശംഖുംമുഖം അസിസ്റ്റന്റ് കമീഷണറായിരുന്ന ഷാനിഹാനാണ്‌ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്‌. സാജൻ പ്രസാദ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home