ad
Deshabhimani

റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാത വേണം

ജനകീയ സത്യഗ്രഹത്തിൽ കഞ്ഞിക്കുഴിയും

ചേർത്തല റെയിൽവേ സ്‌റ്റേഷന്‌ സമീപം നഗരസഭാ സർവകക്ഷി സമിതി നേതൃത്വത്തിൽ വെള്ളിയാഴ്‌ചത്തെ സത്യഗ്രഹം ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ എസ്‌ രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല റെയിൽവേ സ്‌റ്റേഷന്‌ സമീപം നഗരസഭാ സർവകക്ഷി സമിതി നേതൃത്വത്തിൽ വെള്ളിയാഴ്‌ചത്തെ സത്യഗ്രഹം ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ എസ്‌ രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Aug 15, 2026, 12:38 AM | 1 min read

ചേർത്തല
ചേർത്തല റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ദേശീയപാത ഉയരപ്പാതയാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ജനകീയ സത്യഗ്രഹത്തിൽ കഞ്ഞിക്കുഴി പഞ്ചായത്തും അണിചേർന്നു. വെള്ളിയാഴ്‌ചത്തെ സത്യഗ്രഹത്തിൽ കഞ്ഞിക്കുഴിയിലെ ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും കർഷകരുമാണ് പങ്കെടുത്തത്‌.ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം സന്തോഷ്‌കുമാർ അധ്യക്ഷനായി. ദേശീയപാതയ്‌ക്ക്‌ അഭിമുഖമായുള്ള റെയിൽവേ സ്‌റ്റേഷനിലേക്ക്‌ പ്രവേശിക്കുന്നതും തിരിച്ചിറങ്ങുന്നതും ക്ലേശകരമാകുന്ന രീതിയിലാണ്‌ നിലവിലെ നിർമാണഘടന. ചേർത്തല നഗരത്തിന്റെ വികസനത്തിലും പ്രതിസന്ധി സൃഷ്‌ടിക്കും. ഇ‍ൗ സാഹചര്യത്തിലാണ്‌ നഗരസഭാ നേതൃത്വത്തിൽ സർവകക്ഷിസമിതിയുടെ അനിശ്‌ചിതകാല സത്യഗ്രഹം. റെയിൽവേ സ്‌റ്റേഷന്‌ സമീപം തുടരുന്ന സത്യഗ്രഹം 14 ദിവസം പിന്നിട്ടു. നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ, ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ ലജിത തിലകൻ, സ്ഥിരംസമിതി അധ്യക്ഷൻ ജി മുരളി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home