അഭിഭാഷകനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു

അഡ്വ. ടി എം ഡോൾഗോവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയതിനെതിരെ പറവൂർ ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധം
പറവൂർ
എതിർഭാഗത്തിനുവേണ്ടി വക്കാലത്ത് ഏറ്റെടുത്തതിന് അഭിഭാഷകനായ ടി എം ഡോൾഗോവിന്റെ വീട്ടിൽ ഒരുസംഘം ആളുകൾ അതിക്രമിച്ചുകയറി വയോധികനായ അച്ഛനെ ആക്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പറവൂർ ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷൻ പ്രതിഷേധിച്ചു.
ബാർ അസോസിയേഷൻ സെക്രട്ടറി പി ശ്രീറാം ഭരതൻ പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്തു. ജയൻമോൻ പഞ്ഞിക്കാരൻ അധ്യക്ഷനായി. എം ബി ഷാജി, കെ കെ സാജിത, നമിത ജോസ്, അഭിജിത്ത് ചന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments