ad
Deshabhimani

രക്തസാക്ഷി സ്‌മരണ നിറയുന്ന കളിക്കളം

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കെ യു ബിജു സ്മാരക സൗത്ത് ഇന്ത്യൻ 
ഓപ്പൺ ചെസ് ടൂർണമെന്റിൽ നിന്ന്

വെബ് ഡെസ്ക്

Published on Aug 15, 2026, 12:38 AM | 1 min read

തൃശൂർ

സമരസംഘടന പ്രവർത്തനങ്ങൾക്കൊപ്പം കായികതലമുറയെ സൃഷ്ടിക്കാനുള്ള ക്രിയാത്മക ഇടപെടലുകളിലും ശക്തമായ സാന്നിധ്യമാണ്‌ ജില്ലയിലെ ഡിവൈഎഫ്‌ഐ. രക്തസാക്ഷി സ്‌മരണകൾ ഉയർത്തി നടക്കുന്ന ചെസ്‌, വോളിബോൾ ടൂർണമെന്റുകളാണ്‌ ഇതിൽ പ്രധാനം. 2012ലാണ്‌ ചെസ്‌ ടൂർണമെന്റ്‌ എന്ന ആശയം വരുന്നത്‌. മത്സരത്തിന്‌ രക്തസാക്ഷി കെ യു ബിജുവിന്റെ പേര്‌ നൽകാൻ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന അടിസ്ഥാനത്തിൽ മത്സരം സംഘടിപ്പിച്ചു. രണ്ടു വർഷം നടന്ന ശേഷം തുടർച്ചയുണ്ടായില്ല. പിന്നീട്‌ 2017ൽ പുനഃരാരംഭിച്ചു. എന്നാൽ പ്രളയവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധി തടസ്സമായി. ഇതിനെയെല്ലാം തരണം ചെയ്‌ത്‌ കഴിഞ്ഞ മൂന്ന്‌ വർഷമായി ദക്ഷിണേന്ത്യൻ തലത്തിലുള്ള മത്സരമായാണ്‌ നടത്തുന്നത്‌. പ്രധാനപ്പെട്ട ചെസ്‌ താരങ്ങൾ കരുനീക്കുന്ന ടൂർണമെന്റിന്‌ വലിയ പിന്തുണയാണുള്ളത്‌. വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ അണ്ടർ 10, അണ്ടർ 15, ഓപ്പൺ കാറ്റഗറിയിലാണ് മത്സരം. ആൺ, പെൺ വിഭാഗങ്ങളില്‍ മത്സരമുണ്ട്‌. വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദേശീയ–അന്തര്‍ദേശീയ താരങ്ങള്‍ ഉള്‍പ്പെടെ ആയിരത്തോളം പേരാണ്‌ പ്രതിവർഷം മത്സരത്തില്‍ പങ്കെടുക്കുന്നത്‌. വിജയികള്‍ക്ക് രണ്ടുലക്ഷം രൂപ ക്യാഷ് പ്രൈസാണ്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നൽകുന്നത്‌. ​ആർഎസ്എസുകാർ വെട്ടിക്കൊലപ്പെടുത്തിയ രക്തസാക്ഷി സി ടി ബിജുവിന്റെ ഓർമയ്‌ക്കായി 2015ലാണ്‌ അഖില കേരള ഫ്ലഡ് ലിറ്റ് വോളിബോൾ ടൂർണമെന്റ് ആരംഭിച്ചത്‌. വടക്കാഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ടൂർണമെന്റ്‌ കേരളത്തിലെ ഒന്നാംനിര മത്സരമാണ്‌. സംസ്ഥാനത്തെ മികച്ച എട്ട്‌ ടീമുകളാണ്‌ മത്സരിക്കുക.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home