ad
Deshabhimani

ശാന്തിഗിരി ആശ്രമത്തിൽ മതാന്തര സംവാദം

ശാന്തിഗിരി ആശ്രമത്തിൽ നടന്ന മതാന്തരസംവാദത്തിൽ പങ്കെടുക്കാൻ എത്തിയ വിവിധ മതമേലധ്യക്ഷൻമാർ ആശ്രമത്തിലെ താമര പർണശാലയ്‌ക്കു മുന്നിൽ

ശാന്തിഗിരി ആശ്രമത്തിൽ നടന്ന മതാന്തരസംവാദത്തിൽ പങ്കെടുക്കാൻ എത്തിയ വിവിധ മതമേലധ്യക്ഷൻമാർ ആശ്രമത്തിലെ താമര പർണശാലയ്‌ക്കു മുന്നിൽ

വെബ് ഡെസ്ക്

Published on Aug 14, 2026, 11:24 PM | 1 min read

മംഗലപുരം​

ഭരണഘടന ഉയർത്തി “വ്യത്യസ്തരാണ്, വിരുദ്ധരല്ല” എന്ന സന്ദേശവുമായി ശാന്തിഗിരിയിൽ മതാന്തര സംവാദം നടത്തി. വിവിധ മതവിഭാഗങ്ങളിൽനിന്നുള്ള നൂറിലധികം നേതാക്കൾ ഒരേ വേദിയിൽ അണിനിരന്നു. ഭരണഘടന ഉയർത്തിപ്പിടിച്ച് കർദിനാൾ ക്ലീമിസ് ബാവ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവർ ചേർന്ന് നടത്തിയ പ്രഖ്യാപനം മതാന്തര ഐക്യത്തിന്റെ സന്ദേശമായി. സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷനായി. പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. വി പി ഷുഹൈബ് മൗലവി, സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത, സ്വാമി ശിവാമൃതാനന്ദപുരി, റവ. ഡോ. ഗീവർഗീസ് മാർ കുറിലോസ്, സ്വാമി അസംഗാനന്ദഗിരി, ഡോ. ഹുസൈൻ മടവൂർ, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ജനനി കൃപ ജ്ഞാന തപസ്വിനി, സബീർ തിരുമല തുടങ്ങിയവർ സംസാരിച്ചു. സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, പാച്ചല്ലൂർ അബ്ദുൾ സലീം മൗലവി, മാത്യൂസ് മോർ സിൽവാനസ് എപ്പിസ്കോപ്പ, സ്വാമി നന്ദാത്മജാനന്ദ, ഫാ. ഡോ. ജോർജ് ഈപ്പൻ, ജ്ഞാനതീർഥ, ബ്രഹ്മകുമാരി സിസ്റ്റർ മിനി, സ്വാമി അഗസ്ത്യശ്രീ രാജവൈദ്യ മോഹനാനന്ദ സരസ്വതി, സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി, ഫാ. ഡോ. ജോൺ തെക്കേക്കര, പ്രൊഫ. ഡോ. യു പി അനിൽകുമാർ, സ്വാമി ആത്മദാസ് യാമി, മൗലവി ടി മുനവർ അഹമ്മദ്, സ്വാമിനി ദേവി ജ്ഞാനഭ നിഷ്ഠാനന്ദ ഗിരി, ജോർജ് സെബാസ്റ്റ്യൻ, എം ഡി ശശികുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home